വത്തിക്കാൻ സിറ്റി : ഫ്രാൻസിസ് പാപ്പയുമായി അർമേനിയൻ പ്രസിഡന്റ്അർമെൻ സാർക്കിസിയാൻ കൂടിക്കാഴ്ച നടത്തി.വത്തിക്കാനിലെ അപ്പോസ്തോലിക വസതിയിൽ മാർപാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രസിഡന്റ് വത്തിക്കാൻ സെക്രട്ടറി കർദ്ദിനാൾ പിയെത്രൊ പരോളിനുമായും വിദേശ രാജ്യബന്ധ കാര്യാലയത്തിന്റെ സെക്രട്ടറി ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലെഗറുമായും സംഭാഷണം നടത്തി.ഹൃദയങ്കമമായ ചർച്ചകളിൽ പുരാതന ക്രൈസ്തവ പാരമ്പര്യമുള്ള അർമേനിയയും പരിശുദ്ധ സിംഹാനസനവുമായുള്ള ഉഭയകക്ഷി ബന്ധത്തിൽ വന്ന പുരോഗതിയിലും ശക്തിയിലും സംതൃപ്തി പ്രകടിപ്പിച്ചു. കൂടാതെ മറ്റു അന്താരാഷ്ട്ര വിഷയങ്ങളും പ്രാദേശീക നയങ്ങളും ചർച്ചാ വിധേയമായി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group