യുക്രൈന്റെ പുതിയ വത്തിക്കാൻ അംബാസഡറായി തെരഞ്ഞെടുക്കപ്പെട്ട ആൻഡ്രി യുറാഷിനെ വത്തിക്കാനിൽ സ്വീകരിച്ച് ഫ്രാൻസിസ് മാർപാപ്പാ.
ഏപ്രിൽ ഏഴിനാണ് ആൻഡ്രി യുറാഷും ഫ്രാൻസിസ് പാപ്പായും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.
ആൻഡ്രി യുറാഷ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് തന്റെ യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു. അതോടൊപ്പം ഈ കൂടിക്കാഴ്ചയിൽ അവർ പരസ്പരം സമ്മാനങ്ങളും കൈമാറി. തന്റെ യോഗ്യതാപത്രങ്ങൾ ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമർപ്പിക്കാനായത് അവിശ്വസനീയമായ ബഹുമതിയാണെന്നും,പാപ്പായുമായും സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനുമായും തനിക്ക് പ്രചോദനാത്മകമായ ഒരു സംഭാഷണം നടത്താൻ സാധിച്ചുവെന്നും, യുക്രൈനിലെ യുദ്ധം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം വത്തിക്കാൻ ചെയ്യുന്നുണ്ടെന്നും ആൻഡ്രി യുറാഷ് പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group