സ്ഥാനമൊഴിയുന്ന ഇറ്റലിയുടെ പ്രസിഡന്റ് മാർപാപ്പായെ സന്ദർശിച്ചു.

വത്തിക്കാൻ സിറ്റി:ഏഴ് വർഷത്തെ ഭരണം പൂർത്തിയാക്കി 2022 ഫെബ്രുവരിയിൽ രാഷ്ട്രപതി സ്ഥാനമൊഴിയുന്ന ഇറ്റാലിയൻ പ്രസിഡന്റ് സെർജോ മത്തറെല്ലൊ ഫ്രാൻസിസ് മാർപാപ്പായെ സന്ദർശിച്ചു.പാപ്പായുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം മത്തറെല്ലാ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി, കർദ്ദിനാൾ പിയത്രോ പരോളിനുമായും, വത്തിക്കാന്റെ വിദേശകാര്യലായത്തിന്റെ സെക്രട്ടറി ആർച്ച്ബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെറുമായും ചർച്ചകൾ നടത്തി.

ഇറ്റലിയും പരിശുദ്ധ സിംഹാസനവും തമ്മിൽ നിലനിൽക്കുന്ന നല്ല ബന്ധത്തെ കുറിച്ച് ഇരുകൂട്ടരും സംതൃപ്തി പ്രകടിപ്പിച്ചു. ഇറ്റലിയുടെ സാമൂഹിക സാഹചര്യവുമായി ബന്ധപ്പെടുത്തി വളരെ പ്രത്യേകമായി മഹാമാരിയെയും പ്രതിരോധ കുത്തിവയ്പ്പിന്റെ പ്രചാരണത്തെയും കുടുംബം,യുവജന വിദ്യാഭ്യാസം തുടങ്ങിയ വിഷയങ്ങളെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.

അന്തർദേശീയ പ്രശ്നങ്ങളെ കുറിച്ചു ചർച്ച ചെയ്യവേ, ആഫ്രിക്കൻ ഭൂഖണ്ഡത്തെ കുറിച്ചും കുടിയേറ്റത്തെ കുറിച്ചും ,യൂറോപ്പിന്റെ ജനാധിപത്യ മൂല്യങ്ങളെ കുറിച്ചും അവർ സംസാരിച്ചു.

പാപ്പായും മത്തറെല്ലൊ യുമായുള്ള കൂടിക്കാഴ്ച്ച ഇതിനു മുമ്പും വലവട്ടം നടന്നിട്ടുണ്ട്. 2015 ഏപ്രിൽ 18 നാണ് ഇരുവരും ആദ്യമായി കൂടിക്കാഴ്ച നടത്തിയത് .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group