ആഫ്രിക്കയിലേക്കുള്ള അപ്പസ്തോലിക പര്യടനം മാറ്റിവച്ചതിൽ ഖേദം പ്രകടിപ്പിച്ച് മാർപാപ്പാ

ജൂലൈയിൽ ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് നടത്താനിരുന്ന തന്റെ അപ്പസ്തോലിക യാത്ര മാറ്റിവയ്ക്കേണ്ടി വന്നതിൽ ക്ഷമാപണം നടത്തി ഫ്രാൻസിസ് മാർപാപ്പാ. എത്രയും വേഗം ഈ യാത്ര പുനഃക്രമീകരിക്കുമെന്ന് മാർപാപ്പാ ഉറപ്പു നൽകി. ജൂൺ 12-ന് ത്രീത്വത്തിന്റെ തിരുനാൾ ദിനം സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയ തീർത്ഥാടകർക്ക് നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇക്കര്യം പറഞ്ഞത്.

85-കാരനായ മാർപാപ്പയുടെ കാൽമുട്ടിലെ ലിഗമെന്റ് വീക്കം മൂലം നടക്കാൻ വളരെ ബുദ്ധിമുട്ടാണ്. കഴിഞ്ഞ മാസം മുതൽ പൊതുപരിപാടികളിൽ പാപ്പാ വീൽചെയറാണ് ഉപയോഗിക്കുന്നത്. ജൂലൈ 2 മുതൽ 5 വരെ തീയതികളിൽ കോംഗോയിലെ കിൻഷാസ, ഗോമ നഗരങ്ങളിലും ജൂലൈ 5 മുതൽ 7 വരെ ദക്ഷിണ സുഡാനിന്റെ തലസ്ഥാനമായ ജൂബയിലും സന്ദർശനം നടത്താൻ ഫ്രാൻസിസ് മാർപാപ്പാ തീരുമാനിച്ചിരുന്നു. എന്നാൽ ഡോക്ടർമാരുടെ നിർദേശ പ്രകാരം കാൽമുട്ട് വേദനയെ തുടർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group