വത്തിക്കാൻ സിറ്റി : ലിബിയയിൽ സംരക്ഷണമാവശ്യമുള്ള ആയിരക്കണക്കിന് അഭയാർത്ഥികളുടേയും കുടിയേറ്റക്കാരുടേയും സംരക്ഷണത്തിനുവേണ്ടി ശക്തമായി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പാ.
അഭയാർത്ഥികളുടേ ജീവനും അന്തസ്സും സംരക്ഷിക്കാനുള്ള ശാശ്വതമായ തീരുമാനങ്ങൾ നടപ്പിലാക്കാനും അദ്ദേഹം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.മെച്ചപ്പെട്ട ജീവിതം പ്രതീക്ഷിച്ച് യൂറോപ്പിലേക്ക് പുറപ്പെട്ട് ലിബിയയിൽ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് സ്ത്രീ പുരുഷൻമാരുടേയും കുട്ടികളുടേയും ദുരവസ്ഥ തന്‍റെ ചിന്തകളിൽ നിന്ന് ഒരിക്കലും മാറുകയില്ലെന്നും മാർപാപ്പാ പറഞ്ഞു. ഇവരിൽ ഭൂരിഭാഗം പേരും വിവേകശൂന്യവും മനുഷ്യത്വരഹിതവുമായ അക്രമത്തിന് വിധേയരാകുന്നുവെന്ന് പാപ്പാ ചൂണ്ടിക്കാട്ടി . അന്താരാഷ്ട്ര സമൂഹങ്ങളോടു വാഗ്ദാനങ്ങൾ പാലിക്കാനും, ലിബിയയിലും മെഡിറ്ററേനിയൻ പ്രദേശത്തും നടക്കുന്ന കുടിയേറ്റ അഭയാർത്ഥി പ്രവാഹത്തെ നിയന്ത്രിക്കാൻ ശാശ്വതവുമായ പരിഹാരങ്ങൾ കണ്ടെത്തണമെന്നും പാപ്പാ ആവശ്യപ്പെട്ടു.
തീരസംരക്ഷണസേന പിടികൂടി തിരിച്ചയക്കുന്നവരുടെ ദുരിതങ്ങൾ വളരെ വലുതാണെന്നും അവിടെയുള്ള ക്യാമ്പുകളിൽ അവരനുഭവിക്കുന്ന യാതനകൾ വിവരിക്കാനാവാത്തതാണെന്നും പാപ്പാ സൂചിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group