അഫ്ഗാനിസ്ഥാൻ, നോർവേ, ഇംഗ്ലണ്ട് : സമീപകാല ആക്രമണങ്ങളുടെ ഇരകൾക്കായി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാൻ സിറ്റി: അഫ്ഗാനിസ്ഥാൻ, നോർവേ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ സമീപകാലങ്ങളിൽ ഉണ്ടായ ആക്രമണങ്ങളിൽ ഇരകളായവർക്കുവേണ്ടി പ്രാർത്ഥിച്ച് ഫ്രാൻസിസ് മാർപാപ്പ.

നഷ്ട മാത്രം സമ്മാനിക്കുന്ന അക്രമത്തിന്റെ പാത ഉപേക്ഷിക്കാനും മാർപാപ്പാ ആഹ്വാനം ചെയ്തു. ഞായറാഴ്ച ആഞ്ചലൂസ് പ്രാർത്ഥനക്കായി സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ഒത്തുകൂടിയ വിശ്വാസികളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .

“കഴിഞ്ഞ ആഴ്ച നോർവേ, അഫ്ഗാനിസ്ഥാൻ, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ നിരവധി ആക്രമണങ്ങൾ നടന്നിട്ടുണ്ട്. ഇത് നിരവധി പേരുടെ മരണങ്ങൾക്കും പരിക്കുകൾക്കും കാരണമായി. ഇതിന് ഇരകളായവരുടെ കുടുംബങ്ങളോട് അനുശോചനം അറിയിക്കുന്നു. എല്ലാവരോടും എപ്പോഴും തോൽക്കുന്ന അക്രമത്തിന്റെ പാത ഉപേക്ഷിക്കാൻ ഞാൻ നിങ്ങളോട് ആവശ്യപ്പെടുന്നു. അക്രമം അക്രമത്തെ ഉളവാക്കുന്നുവെന്നുള്ളത് മറക്കാതിരിക്കാം” – പാപ്പാ പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group