ഹംഗറി ജനതയെ കാണാൻ മാർപാപ്പാ വീണ്ടും എത്തുന്നു

വത്തിക്കാൻ സിറ്റി : ഹംഗറി സന്ദര്‍ശിക്കാന്‍ തയ്യാറെടുത്ത് ഫ്രാന്‍സിസ് പാപ്പ. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ വത്തിക്കാന്‍ പ്രസ്സ് ഓഫിസ് ഡയറക്ടര്‍ മാറ്റെയോ ബ്രൂണി ഔദ്യോഗികമായി അറിയിച്ചു.

ഏപ്രില്‍ 28 മുതല്‍ 30 വരെയുള്ള ദിനങ്ങളില്‍ ആണ് 41 ആമത് അന്താരാഷ്ട്ര അപ്പസ്‌തോലിക യാത്രക്കായി ഫ്രാന്‍സിസ് മാര്‍പാപ്പ ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിലെത്തുകയെന്ന് വത്തിക്കാന്‍ അറിയിച്ചു . ഇരുപത്തിയെട്ടാം തിയ്യതി എട്ടുമണിയോടെ വത്തിക്കാനില്‍ നിന്നും പുറപ്പെടുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഏകദേശം രണ്ടുമണിക്കൂറുകൊണ്ട് ഹംഗറിയുടെ തലസ്ഥാന നഗരിയായ ബുഡാപെസ്റ്റിലെത്തും. പതിനൊന്നുമണിക്കു പ്രസിഡന്റ് കാതലിന്‍ ഇവാനോവാക്കിന്റെ വസതിയിലെ ഔദ്യോഗിക സ്വീകരണങ്ങള്‍ക്ക് ശേഷം പ്രധാനമന്ത്രി വിക്റ്റര്‍ ഓര്‍ബനുമായും, മറ്റു ഔദ്യോഗിക പ്രതിനിധികളുമായും, നയതന്ത്ര ഉദ്യോഗസ്ഥരുമായും പാപ്പ കൂടിക്കാഴ്ച നടത്തുമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. സെന്റ് സ്റ്റീഫന്‍ ബസലിക്കയില്‍ ഒരുക്കിയിട്ടുള്ള പരിപാടിയില്‍ പാപ്പാ, ബിഷപ്പുമാരുമായും, വൈദികരുമായും, സന്യസ്തരുമായും, സെമിനാരി വിദ്യാര്‍ത്ഥികളുമായും കൂടിക്കാഴ്ച നടത്തും.

അടുത്ത ദിവസം പാപ്പാ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളെ ശുശ്രുഷിക്കുന്ന വാഴ്ത്തപ്പെട്ട ലാസ്ലോ ബാത്യാനി സ്ട്രാറ്റമാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിക്കും. അന്ന് തന്നെ യുവജങ്ങളുമായുള്ള പാപ്പായുടെ കൂടിക്കാഴ്ച ക്രമീകരിച്ചിട്ടുണ്ടെന്നു വത്തിക്കാന്‍ അറിയിച്ചു.ബുഡാപെസ്റ്റിലെ എസ്ഥേര്‍ഗോം അതിരൂപത ആര്‍ച്ബിഷപ്പ് കാര്‍ഡിനാള്‍ പീറ്റര്‍ എര്‍ദോ പാപ്പയുടെ സന്ദർശനത്തില്‍ തങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും യുക്രയിന്‍ റഷ്യ യുദ്ധ പശ്ചാത്തലത്തില്‍ ഈ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group