വത്തിക്കാൻ സിറ്റി :ഫ്രാൻസിസ് മാർപാപ്പയുടെ ബുസ്താപെസ്റ്റിലേക്കും സ്ലൊവാക്യയിലേക്കുമുള്ള അപ്പസ്തോലിക സന്ദർശനത്തിനായുള്ള യാത്രായുടെ ഷെഡ്യൂൾ പുറത്തിറങ്ങി.സെപ്റ്റംബർ 12മുതൽ-15 വരെയാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത്. പന്ത്രണ്ടാം തീയതി രാവിലെ 7.45 ന് ബുഡാപെസ്റ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന മാർപാപ്പ ഔദ്യോഗിക സ്വീകരണത്തിനുശേഷം രാജ്യത്തെ മെത്രാന്മാരുമായും എക്യുമെനിക്കൽ കൗൺസിൽ ഓഫ് ചർച്ചുകളുടെയും ജൂത സമൂഹങ്ങളുടെയും പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് സ്ലൊവാക്യയിലെ ബ്രാട്ടിസ്ലാവയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ഉച്ചതിരിഞ്ഞ് 52-ാമത് അന്താരാഷ്ട്ര യൂക്കറിസ്റ്റിക് കോൺഗ്രസിന്റെ സമാപനത്തിനായി മാർപ്പാപ്പ വിശുദ്ധ കുർബാനയ്ക്ക് കാർമികത്വം വഹിക്കും.തുടർന്ന് പതിമൂന്നാം തീയതി തിങ്കളാഴ്ച സ്ലോവാക്യയിലെ റിപ്പബ്ലിക് പ്രസിഡന്റുമായും രാഷ്ട്രീയ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും ബിഷപ്പുമാരും പുരോഹിതന്മാരും മതവിശ്വാസികളുമായുള്ള കൂടിക്കാഴ്ചയും ഷെഡ്യൂൾ പ്രകാരം നടക്കും.പതിനാലാം തീയതി ചൊവ്വാഴ്ച രാവിലെ ഫ്രാൻസിസ് മാർപാപ്പ കോയിസിലേക്ക് പുറപ്പെടും, അവിടെ വിശുദ്ധ ജോൺ ക്രിസോസ്റ്റത്തിന്റെ ചാപ്പലിൽ നടക്കുന്ന ദിവ്യ ആരാധനയിൽ പങ്കെടുക്കും . പിന്നീട് , ബ്രാട്ടിസ്ലാവയിലേക്ക് മടങ്ങുന്നതിനുമുമ്പ് അദ്ദേഹം റോമാ സമൂഹവുമായും യുവാക്കളുമായും കൂടിക്കാഴ്ച നടത്തും. സന്ദർശനത്തിന്റെ അവസാനദിവസമായ ബുധനാഴ്ച 15 സ്ലൊവാക്യയിൽ നടക്കുന്ന ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് ഫ്രാൻസിസ് മാർപാപ്പ കാർമികത്വം വഹിക്കും തുടർന്ന് വിടവാങ്ങൽ ചടങ്ങിനുശേഷം ഉച്ചകഴിഞ്ഞ് 3.30 ന് മാർപാപ്പ റോമിലേക്ക് പുറപ്പെടും..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group