രോഗികളായ കുഞ്ഞുങ്ങളുടെ കത്തിന് വാത്സല്യപൂർവ്വം മറുപടി അയച്ച് മാർപാപ്പാ.

രോഗികളായി ഇറ്റലിയിലെ പെറുജിയ പ്രവിശ്യയിലെ ആശുപത്രിയിൽ കഴിയുന്ന കുഞ്ഞുങ്ങൾ അയച്ച കത്തിന് ഏറെ വാത്സല്യത്തോടെ മറുപടി അയച്ച് ഫ്രാൻസിസ് പാപ്പ.

തന്റെ പ്രാർത്ഥനകളും സാമീപ്യവും അറിയിച്ചു കൊണ്ട് പാപ്പ അയച്ച മറുപടിയിൽ കുഞ്ഞുങ്ങൾ കത്തിൽ രേഖപ്പെടുത്തിയ അവരുടെ നല്ല വാക്കുകൾക്കും ആശംസകൾക്കും സ്നേഹത്തിനും പ്രത്യേകമായി നന്ദി പറഞ്ഞു.

അതോടൊപ്പം പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് രോഗികളായ കുഞ്ഞുങ്ങളെ പാപ്പ ഭരമേല്പിക്കുകയും വേദനയുടെ ഇരുളു നിറഞ്ഞ ഈ നിമിഷങ്ങളിലും പ്രകാശത്തിൻ്റെ കിരണം കാണുവാൻ അവരോട് ആഹ്വാനം ചെയ്യുകയും ചെയ്‌തു. ലോകമെമ്പാടുമുള്ള കുഞ്ഞുങ്ങൾക്ക് പ്രത്യേക പരിചരണം നൽകുന്ന ആശുപത്രിയാണ് പെറൂജിയയിലേത്. കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്കും, അവരെ പരിചരിക്കുന്ന എല്ലാവർക്കും പാപ്പ തന്റെ കത്തിൽ നന്ദി അറിയിച്ചു. എല്ലാവർക്കും തൻ്റെ പ്രാർത്ഥനകളും പാപ്പ വാഗ്ദാനം ചെയ്തു‌.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group