വത്തിക്കാൻ സിറ്റി :ഇറ്റാലിയൻ ടെലവിഷൻ അവതാരകനായിരുന്ന ഫബ്രിസിയോ ഫ്രിത്സിയുടെ പേരിൽ ലൊംബാർദിയയിലെ ഊണിത്താൽസി (രോഗികളെ ലൂർദ്ദിലേക്കും മറ്റു അന്തർദ്ദേശീയ തീർത്ഥാടന കേന്ദ്രങ്ങളിലേക്കും കൊണ്ടു പോകാൻ വാഹന സൗകര്യമൊരുക്കുന്ന ഇറ്റാലിയൻ സംഘടന) ഒരുക്കുന്ന മന്ദിരത്തിന്റെ പ്രഥമശിലാ സ്ഥാപനത്തിനായി കരുണയുടെ ജൂബിലി വർഷത്തിലെ വിശുദ്ധ കവാടത്തിന്റെ കല്ല് പ്രഥമശിലയായി സമ്മാനിച്ച് മാർപാപ്പാ.
ആശുപത്രികളിൽ ചികിൽസയ്ക്കായി കൊണ്ടുവരുന്ന രോഗികളായ കുഞ്ഞുങ്ങളുടെ മാതാപിതാക്കൾക്ക് താമസ സൗകര്യം നൽകാനുദ്ദേശിച്ചുള്ളതാണ് പ്രസ്തുത മന്ദിരം.
തന്റെ കത്തിലൂടെയും , സംഘടനയുടെ ശതവാർഷികം ആഘോഷിക്കുന്ന ഈ സന്ദർഭത്തിൽ അവരുടെ തനതായ ഉൽസാഹവും ക്രിയാത്മകവുമായ ഒരു സംരംഭത്തിന് തുടക്കം കുറിക്കുകയാണ് ഈ ഭവന നിർമ്മാണം വഴി നടപ്പിലാക്കുകയെന്നും പാപ്പാ കുറിച്ചു. വേദനയുടെ കാലം ജീവിക്കുന്നവരുടെ സമീപത്തായിരിക്കുക എന്നതാണ് ഇത്തരമൊരു പ്രവർത്തി കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അത് തീർത്ഥാടനാനുഭവങ്ങളിൽ തുടങ്ങി പ്രാദേശികമായ തലത്തിൽ ഇന്ന് പുതിയൊരു യാത്രയ്ക്ക് തയ്യാറെടുക്കുകയാണെന്ന് പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group