വെനിസ്വേലന്‍ കർദ്ദിനാളിന്റെ വേർപാടിൽ അനുശോചനം അറിയിച്ച് മാർപാപ്പ..

വത്തിക്കാൻ സിറ്റി :വെനിസ്വേല സ്വദേശിയായ കർദ്ദിനാൾ ജോർജ്ജ് ലിബറേറ്റോ ഉറോസ സവിനോയുടെ വേർപാടിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ.വർഷങ്ങളോളം വിശ്വസ്തതയോടെ, ദൈവത്തിന്റെയും സഭയുടെയും സേവനത്തിൽ തന്റെ ജീവിതം സമർപ്പിച്ച ഒരു അർപ്പണബോധമുള്ള ഇടയൻ എന്നാണ് ഫ്രാൻസിസ് മാർപാപ്പ തന്റെ അനുശോചനസന്ദേശത്തിൽ കർദിനാൾ ഉറോസ സവിനോയെ വിശേഷിപ്പിച്ചത്. അദ്ദേഹത്തിന്റെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുന്നുവെന്നും മാർപാപ്പ തന്റെ ടെലഗ്രാം സന്ദേശത്തിൽ കുറിച്ചു.
കോവിഡ് 19 രോഗ ബാധിതനായി ആഗസ്റ്റ് അവസാനം മുതൽ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു കർദിനാൾ .
രാജ്യ തലസ്ഥാനമായ കരാക്കാസ് അതിരൂപതയുടെ മുന്‍ അധ്യക്ഷനായ കർദ്ദിനാൾ ഉറോസ സവീനൊയ്ക്ക് 79 വയസ്സായിരുന്നു. കർദ്ദിനാൾ ഉറോസ സവീനൊയുടെ മരണത്തോടെ കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ 218 ആയി കുറഞ്ഞിരിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group