കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തൊലോമെയൊ പ്രഥമൻറെ മുപ്പതാം തിരഞ്ഞെടുപ്പു വാർഷികത്തോടനുബന്ധിച്ച് ആശംസകൾ അറിയിച്ച് ഫ്രാൻസിസ് മാർപാപ്പ..
എക്യുമെനിക്കൽ പാത്രിയാർക്കീസ് ദെമേത്രിയൂസ് ഒന്നാമൻ കാലം ചെയ്തതിനെ തുടർന്ന് 1991 ഒക്ടോബർ 22-നാണ് അദ്ദേഹത്തിൻറെ പിൻഗാമിയായി ബർത്തൊലോമെയൊ ഒന്നാമനെ കോൺസ്റ്റൻറിനോപ്പിളിലെ സഭാസിനഡ് തിരഞ്ഞെടുത്തത്. അക്കൊല്ലം നവംബർ 2-നായിരുന്നു അദ്ദേഹത്തിൻറെ സ്ഥാനാരോഹണം.
പാത്രിയാർക്കീസ് ബർത്തൊലോമെയൊയുടെ ഉദാത്തമായ എല്ലാ ശുശ്രൂഷാദൗത്യങ്ങളെയും താങ്ങിനിറുത്തുന്ന കൃപകൾ കർത്താവ് സമൃദ്ധമായി വർഷിക്കുകയും ആരോഗ്യവും ആത്മീയാന്ദവും പ്രദാനം ചെയ്യുകയും ചെയ്യട്ടെയെന്ന് ഫ്രാൻസീസ് പാപ്പാ അദ്ദേഹത്തിനയച്ച ആശംസാകത്തിൽ അറിയിച്ചു .
ഇന്ന് മാനവകുടുംബത്തെ അലട്ടുന്ന അടിയന്തിര വെല്ലുവിളികൾക്കു മുന്നിൽ നമുക്കുള്ള പൊതുവായ അജപാലനോത്തരവാദിത്വത്തെക്കുറിച്ചുള്ള പാത്രിയാർക്കീസ് ബർത്തൊലോമെയൊയുടെ ധാരണയിൽ താനും പങ്കുചേരുന്നുവെന്ന് പാപ്പാ കത്തിൽ അറിയിക്കുന്നു. സൃഷ്ടിയെ പരിപാലിക്കുന്നതിൽ പാത്രിയാർക്കീസിനുള്ള പ്രതിബദ്ധതയെയും അതെക്കുറച്ചുള്ള പരിചിന്തനങ്ങളെയും അഭിനന്ദിക്കുന്ന പാപ്പാ ആ പരിചിന്തനങ്ങളിൽ നിന്ന് താൻ ഏറെ പഠിച്ചുവെന്നും ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്നുവെന്നും വെളിപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group