ലോക അഭയാർത്ഥി ദിനവുമായി ബന്ധപ്പെട്ട് സന്ദേശം പങ്കുവെച്ച് മാർപാപ്പാ

ജൂൺ മാസം ഇരുപതാം തീയതി ലോക അഭയാർത്ഥി ദിനമായി ഐക്യരാഷ്ട്രസഭ ആഘോഷിക്കുന്ന വേളയിൽ, സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യുന്ന സഹോദരങ്ങളുടെ നിലവിളികൾ കേൾക്കുവാനും, അവരെ സ്വീകരിക്കുവാനും ആഹ്വാനം ചെയ്തു കൊണ്ട് ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥന നടത്തി.

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന പൊതുകൂടിക്കാഴ്ചാവേളയിലാണ് ഫ്രാൻസിസ് പാപ്പാ അഭ്യർത്ഥന നടത്തി സംസാരിച്ചത്.

ലോകത്തിന്റെ വിവിധ ഇടങ്ങളിൽ, യുദ്ധങ്ങൾ മൂലവും, ക്ഷാമം മൂലവും കുടിയിറക്കപ്പെടുകയും, പലായനം ചെയ്യുകയും ചെയ്യുന്ന സഹോദരങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തുന്ന ആത്മീയ ആചാര്യനാണ് ഫ്രാൻസിസ് പാപ്പാ. സമാധാനവും സുരക്ഷിതത്വവും തേടി വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരാകുന്ന എല്ലാവരുടെയും നേരെ ശ്രദ്ധയും സാഹോദര്യവും തിരിക്കാനുള്ള അവസരമായിരിക്കട്ടെ ഈ ലോക അഭയാർത്ഥി ദിനമെന്ന് പാപ്പാ ആശംസിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m