റഷ്യയെയും ഉക്രൈനെയും മാതാവിന്റെ വിമല ഹൃദയത്തിന് മാർപാപ്പാ സമർപ്പിക്കണo: മെത്രാന്മാർ

ഉക്രൈൻ -റഷ്യ വിഷയത്തിൽ പരിശുദ്ധ ദൈവ മാതാവിന്റെ മധ്യസ്ഥo യാചിച്ചു കൊണ്ട് പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന് ഇരു രാജ്യങ്ങളെയും സമർപ്പിക്കുവാൻ മാർപാപ്പയോട് അഭ്യർത്ഥിച്ച് യുക്രെയ്നിലെ ലത്തീൻ കത്തോലിക്കാ മെത്രാന്മാർ.

ജനങ്ങൾ അതിതീവ്ര ദു:ഖത്തിലും കഠിനമായ വേദനയിലും കഴിഞ്ഞുകൂടുന്ന അവസരത്തിലാണ് തങ്ങൾ ഈ അഭ്യർത്ഥന നടത്തുന്നതെന്ന് പാപ്പായ്ക്കെഴുതിയ കത്തിൽ മെത്രാന്മാർ വ്യക്തമാക്കി. ഫാത്തിമായിൽ മാതാവ് ആവശ്യപ്പെട്ടതുപോലെ യുക്രെനെയും റഷ്യയെയും മാതാവിന്റെ വിമലഹൃദയത്തിന് സമർപ്പിക്കുക. ദൈവമാതാവും സമാധാനരാജ്ഞിയുമായ മറിയം നമ്മുടെ പ്രാർത്ഥനകൾ സ്വീകരിക്കും. കത്തിൽ പറയുന്നു.

യുക്രെയ്നെ പരിശുദ്ധ അമ്മയുടെ വിമലഹൃദയത്തിന്സമർപ്പിച്ചുകൊണ്ടുള്ള പ്രാർത്ഥന യുക്രെയ്ൻ രൂപതയുടെ വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. ഓരോ വിശുദ്ധ ബലികൾക്ക് ശേഷവും സ്വകാര്യമായും ഈ പ്രാർത്ഥന ചൊല്ലണമെന്നും ബിഷപ്പുമാർ ആവശ്യപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group