വിവാഹം എന്ന കൂദാശയുടെ പരിശുദ്ധിയെ കുറിച്ച് വിശ്വാസികളെ വീണ്ടും ഓർമ്മിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.
വിവാഹമെന്നത് പുരുഷനും സ്ത്രീയും തമ്മിലുള്ള ആജീവനാന്ത ബന്ധമാണെന്ന തിരുസഭ പ്രബോധനമാണ് കത്തോലിക്ക സഭയുടെ അപ്പസ്തോലിക കോടതിയായ റോത്ത റോമാനയുടെ ജുഡീഷ്യൽ വർഷത്തിന്റെ ഉദ്ഘാടന വേളയിൽ, അതിലെ അംഗങ്ങൾക്ക് നൽകിയ സന്ദേശത്തിൽ പാപ്പാ വീണ്ടും ഓർമ്മിപ്പിച്ചത്.
സ്വവര്‍ഗ്ഗബന്ധത്തില്‍ കഴിയുന്നവര്‍ക്കു വിവാഹമെന്ന പരിശുദ്ധമായ കൂദാശയിലൂടെ ഒന്നിക്കാന്‍ കഴിയില്ലായെന്ന തിരുസഭ പ്രബോധനത്തിന്റെ പരോക്ഷമായ ഓര്‍മ്മപ്പെടുത്തലായാണ് പാപ്പയുടെ ഈ പ്രസ്താവനയെ പൊതുവേ വിശേഷിപ്പിക്കുന്നത്. സ്വവർഗ്ഗാനുരാഗത്തെ കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞ വാക്കുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചു വിവാദമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹത്തിലെ പങ്കാളികള്‍ ആരാണെന്ന് പാപ്പ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരിക്കുന്നത്.
കർത്താവിൽ നിന്ന് സഭയ്ക്ക് ലഭിച്ച സുവിശേഷം പ്രഘോഷിക്കാനുള്ള കൽപനയും സുവിശേഷവും കുടുംബത്തിന്റെയും വൈവാഹിക ബന്ധത്തിന്റെയും “വലിയ രഹസ്യത്തെ” കൂടുതൽ പ്രകാശമാനമാക്കുന്നതാണെന്നു പാപ്പ ചൂണ്ടിക്കാട്ടി. കുടുംബങ്ങളാൽ രൂപീകൃതമാകുന്നതാണ് തിരുസഭ കുടുംബമെന്നും അതിനാൽ കുടുംബങ്ങൾക്ക് നൽകുന്ന സേവനം സഭയുടെ ഒഴിവാക്കാനാവാത്ത ഒന്നായി സഭ കണക്കാക്കുകയാണെന്നും പാപ്പ പറഞ്ഞു. ഓരോ യഥാർത്ഥ വിവാഹവും ദൈവത്തിന്റെ ദാനമാണ്. വിവാഹ ജീവിതത്തിന്റെ വിശ്വസ്തതയുടെ അടിസ്ഥാനം ദൈവത്തിന്റെ വിശ്വസ്തതയിലാണ്- പാപ്പാ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group