വത്തിക്കാൻ സിറ്റി,: ഫ്രാൻസിൽ വെച്ച് കാലംചെയ്ത കോംഗോയില്‍നിന്നുള്ള കര്‍ദിനാള്‍ ലോറന്റ് മോൺസിംഗ്‌വോ പാസ്നിയുടെ (81) വിയോഗത്തിൽ ഫ്രാൻസിസ് മാർപാപ്പ അനുശോചനമറിയിച്ചു.
ജൂലൈ മുതല്‍ ഫ്രാന്‍സിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കര്‍ദിനാള്‍ ഞായറാഴ്ചയാണ് ദിവംഗതനായത്.
റോമിലെ പൊന്തിഫിക്കല്‍ ബൈബിള്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ ഡോക്ടറേറ്റ് നേടുന്ന ആദ്യത്തെ ആഫ്രിക്കന്‍ വംശജനാണ് കര്‍ദിനാള്‍ ലോറന്റ്. ഫ്രാന്‍സിസ് പാപ്പാ രൂപീകരിച്ച കര്‍ദിനാള്‍മാരുടെ കൗണ്‍സിലില്‍ 2013 മുതല്‍ 2018 വരെ അംഗമായിരുന്നു. കൗണ്‍സില്‍ വിട്ടശേഷം ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലെ കിന്‍ഷാസയില്‍ മെത്രാപോലീത്തയായി സേവനം തുടര്‍ന്നു.
കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് പ്രസിഡന്റ് ജോസഫ് കബീലയുടെ ഭരണത്തില്‍ രാജ്യം ഗുരുതരമായ രാഷ്ട്രീയ സാമൂഹിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ഘട്ടത്തിൽ രാജ്യത്ത് സമാധാനം പുനഃസ്ഥാപിക്കാനും സഭയെ മുന്നിനിന്ന് നയിക്കുകയും ചെയ്ത വ്യക്തിയായിരുന്നു അദ്ദേഹം.
മികച്ച വാഗ്മിയും നേതൃഗുണവുമുള്ള കര്‍ദിനാള്‍ ലോറന്റ് മോൺസിംഗ്‌വോ പാസ്നിയയുടെ നേതൃത്വത്തില്‍ കോംഗോയില്‍ രാഷ്ട്രീയ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള ശ്രമങ്ങളിൽ സഭ നിര്‍ണായക സ്വാധീനം ചെലുത്തി.
“നീതിയും സമാധാനവും ഐക്യവും ഉള്ള ഒരു മനുഷ്യൻ” എന്നാണ് അനുശോചനസന്ദേശത്തിൽ മാർപാപ്പ ലോറന്റോയെ വിശേഷിപ്പിച്ചത്.
അദ്ദേഹത്തിന്റെ മരണത്തിൽ കുടുംബത്തിന്റെയും ഇടവകയുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും ടെലിഗ്രാം സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group