വത്തിക്കാൻ സിറ്റി : ഹെയ്തി പ്രസിഡന്റ് ജൊവനെല്‍ മോസെയുടെ കൊലപാതകത്തിൽ അനുശോചനം അറിയിച്ച് ഫ്രാൻസിസ് മാർപാപ്പാ.
ഹെയ്തിയിൽ സമാധാനം പുനസ്ഥാപിക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നതായും അനുശോചന സന്ദേശത്തിൽ മാർപാപ്പ പറഞ്ഞു.
മാർപ്പാപ്പയെ പ്രതിനിധീകരിച്ച് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദിനാൾ പിയട്രോ പരോളിൻ ഒപ്പിട്ട ടെലിഗ്രാo സന്ദേശത്തിലാണ് കൊല്ലപ്പെട്ട പ്രസിഡന്റിന്റെ ആത്മശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നതായി പരിശുദ്ധ പിതാവ് അറിയിച്ചത്.
പ്രതിസന്ധികളും സംഘർഷങ്ങളും പരിഹരിക്കുന്നതിന് ആക്രമണം നടത്തുന്നത് അപലപനീയമാണെന്ന് പറഞ്ഞ പാപ്പാ , “എല്ലാത്തരം അക്രമങ്ങളും പ്രതിസന്ധികളും സംഘർഷങ്ങളും പരിഹരിക്കുവാൻ പ്രാർത്ഥിക്കുന്നതായും അറിയിച്ചു . കഴിഞ്ഞദിവസം
രാത്രി പ്രസിഡന്റ് മോസെയുടെ സ്വകാര്യ വസതിക്ക് നേരെ അജ്ഞാതര്‍ നടത്തിയ വെടിവെപ്പിലാണ് പ്രസിഡന്റ് കൊല്ലപ്പെട്ടത് ആക്രമണത്തില്‍ പരിക്കേറ്റ മോസെയുടെ ഭാര്യ മാര്‍ട്ടിന്‍ മോസെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group