കുടിയേറ്റക്കാരെ സംരക്ഷിക്കാനുള്ള കൊളംബിയൻ സർക്കാരിന്റെ ശ്രമങ്ങൾക്ക് മാർപാപ്പ നന്ദിയറിയിച്ചു .

ജന്മനാട്ടിൽ നിന്ന് സാമൂഹ്യ പ്രശ്നങ്ങൾ മൂലം പലായനം ചെയ്ത് നിലവിൽ കൊളംബിയയിൽ താമസിക്കുന്ന ഒരു ദശലക്ഷത്തിലധികം വെനസ്വലക്കാർക്ക് നിയമപരമായ സംരക്ഷണം നൽകാൻ തീരുമാനിച്ച കൊളംബിയൻ സർക്കാരിന്റെ ശ്രമങ്ങൾക്ക് ഫ്രാൻസിസ് മാർപാപ്പ നന്ദിയറിയിച്ചു .കുടിയേറ്റക്കാർക്കു ചെയ്യുന്ന ശ്രമങ്ങളെ ഞാൻ എല്ലായ്പ്പോഴും നന്ദിയോടെ ഓർക്കുന്നു .അഞ്ചേഴ്‌സ്‌ പ്രാർത്ഥനയ്ക്കുശേഷം മാർപാപ്പ പറഞ്ഞു. കുടിയേറ്റക്കാരെ സംരക്ഷിക്കുന്നത് സമ്പന്നവും വികസിതവും അയ ഒരു രാജ്യമല്ല മറിച് സാമ്പത്തിക പ്രശ്നം, ദാരിദ്ര്യം 70 വർഷത്തെ ഗറില്ല യുദ്ധം തുടങ്ങിയ സ്വന്തം പ്രശ്നം ഉള്ള ഒരു രാജ്യമാണ്. എന്നിരുന്നാലും ധാരാളം കുടിയേറ്റക്കാരുടെ മുന്നിൽ അവർക്കായി ചട്ടം ഉണ്ടാക്കാനും അവരെ സ്വീകരിക്കാനും ആരാജ്യത്തിന് ധൈര്യമുണ്ടായിരിക്കുന്നു. കൊളംബിയ നിങ്ങൾക്ക് നന്ദി, നന്ദി മാർപാപ്പ പറഞ്ഞു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group