ലോക യുവജന സംഗമത്തിനെത്തുന്ന തീർത്ഥാടകരെയും,ലോകമെമ്പാടുമുള്ള യുവജനങ്ങളെയും പരിശുദ്ധ ദൈവമാതാവിന് സമർപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ ലിസ്ബണിലേക്ക്.
കൂടാതെ പോർച്ചുഗലിലേക്കുള്ള പര്യടനം വിജയകരമാകാൻ വിശ്വാസീസമൂഹത്തിന്റെ പ്രാർത്ഥനയും മാർപാപ്പ അഭ്യർത്ഥിച്ചു.
ലോക യുവജന ദിനത്തോട് അനുബന്ധിച്ച് പോർച്ചുഗലിലേക്കുള്ള എന്റെ യാത്രയിൽ പ്രാർത്ഥനയുമായി അനുഗമിക്കാൻ ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. പോർച്ചുഗൽ ജനത സവിശേഷമാംവിധം വണങ്ങുകയും ക്രിസ്തീയ യാത്രയിലെ പ്രകാശതാരവുമായ കന്യാമറിയത്തിന്, വേൾഡ് യൂത്ത് ഡേ തീർത്ഥാടകരെയും ലോകത്തിലെ എല്ലാ യുവജനങ്ങളെയും ഞാൻ സമർപ്പിക്കുന്നു.’
പോർച്ചുഗൽ പര്യടനത്തിന് മുന്നോടിയായി ഫ്രാൻസിസ് പാപ്പ റോമിലെ മരിയ മജിയോരെ ബസിലിക്കയിൽ പ്രാർത്ഥിക്കാൻ എത്തിയിരുന്നു. അപ്പസ്തോലിക പര്യടനങ്ങൾക്ക് പുറപ്പെടും മുമ്പും തിരിച്ചെത്തിയ ശേഷവും മരിയ മജ്ജിയോരെ ബസിലിക്കയിലെത്തി ദൈവമാതാവിനോട് പ്രാർത്ഥിക്കുന്നത് ഫ്രാൻസിസ് പാപ്പയുടെ പതിവാണ്.
കഴിഞ്ഞ ഞായറാഴ്ച്ചയിലെ ആഞ്ചലൂസ് സന്ദേശത്തിന്റെ സമാപനത്തിലും പോർച്ചുഗൽ പര്യടനത്തിന്റെ കാര്യം പറഞ്ഞുകൊണ്ട്, വിശ്വാസീസമൂഹത്തിന്റെ പ്രാർത്ഥന അഭ്യർത്ഥിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group