ഡൽഹി: ഫ്രാൻസിസ് മാർപാപ്പയുടെ ഇന്ത്യാ സന്ദർശനം അടുത്ത വർഷം യാഥാർഥ്യമായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ക്ഷണമനുസരിച്ച് എത്തുന്ന മാർപാപ്പ കേരളത്തിലും പര്യടനം നടത്തും. ലോകരാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യയുടെ യശസുയർത്തുന്ന ചരിത്ര സന്ദർശനം വൻവിജയമാക്കാൻ മോദി സർക്കാർ ആലോചന തുടങ്ങി.
എന്നാൽ, ഫ്രാൻസിസ് പാപ്പയുടെ ഇന്ത്യാ സന്ദർശനത്തിന്റെ വിശദാംശങ്ങളെക്കുറിച്ച് ആലോചിച്ചിട്ടില്ലെന്നും പിന്നീടു മാത്രമേ അക്കാര്യം തീരുമാനിക്കൂവെന്നും വത്തിക്കാൻ കാര്യാലയത്തിലെയും കേന്ദ്രസർക്കാരിലെയും ഉന്നതർ വ്യക്തമാക്കി.
എല്ലാ മതങ്ങളുടെയും സഹവർത്തിത്വത്തിനും സഹകരണത്തിനും ഊന്നൽ നൽകുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്ത്യയിലെ ത്തുമ്പോൾ മതാന്തര സൗഹാർദ സമ്മേളനത്തിലും പങ്കെടുക്കും.
ലോകരാജ്യങ്ങളിലെ പര്യടനങ്ങളിലെല്ലാം ഇതര മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നത് പാപ്പാക്ക് നിർബന്ധമുള്ള കാര്യമാണെന്ന് വത്തിക്കാനിലെ മാധ്യമവിഭാഗ മേധാവികൾ അറിയിച്ചു.
കത്തോലിക്കർ ന്യൂനപക്ഷമായ രാജ്യങ്ങളിലും സഭാ വിശ്വാസികൾ പീഡനം നേരിടുന്ന രാജ്യങ്ങളിലുമെത്തി സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സന്ദേശം നൽകാനും പരസ്പര സഹകരണം ഉറപ്പാക്കാനും ഫ്രാൻസിസ് പാപ്പ ശ്രദ്ധിക്കാറുണ്ട്. ഇതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഇതര മതനേതാക്കളുമായി മാർപാപ്പ പ്രത്യേകം കൂടിക്കാഴ്ച നടത്തുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group