ബെയ്ജിംഗ് ശീതകാല ഒളിമ്പിക് കായികമേളയ്ക്ക് ആശംസകൾ അറിയിച്ച് മാർപാപ്പാ..

വത്തിക്കാൻ സിറ്റി :ഫെബ്രുവരി 4, മാർച്ച് 4 തീയതികളിൽ ബെയ്ജിംഗിൽ ആരംഭിക്കുന്ന ഒളിമ്പിക്-പാരലിമ്പിക് കായിക മാമാങ്കത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് ഫ്രാൻസിസ് മാർപാപ്പായുടെ ട്വിറ്റർ സന്ദേശം.

മഹത്തായ ഒളിമ്പിക്, പാരാലിമ്പിക് കുടുംബത്തിന് മാനവ സാഹോദര്യത്തിന്റെയും ശാന്തിയുടെയും അതുല്യമായ അനുഭവം നൽകാൻ കഴിയട്ടെയെന്ന് ഞാൻ ആശംസിക്കുന്നു.ഈ കായികമത്സരങ്ങൾ മുൻവിധികളെയും ഭയങ്ങളെയും അതിജീവിക്കാനും നമ്മുടെ സമൂഹങ്ങളെ കൂടുതൽ സ്വാഗതം ചെയ്യുവാനും സകലരെയും ഉൾക്കൊള്ളുന്നതുമാക്കിത്തീർക്കാൻ എല്ലാവർക്കും സാധിക്കട്ടെ -പാപ്പാ കുറിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group