വത്തിക്കാൻ സിറ്റി:ജയിലിൽ കഴിയുന്നവർക്ക് പ്രതീക്ഷ നഷ്ടപ്പെടാതിരിക്കാൻ വിശ്വാസി സമൂഹത്തോട് പ്രാർത്ഥിക്കുവാൻ അഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പാ.
പ്രാർത്ഥനയിലൂടെ അവർ മെച്ചപ്പെട്ട ജീവിതത്തിലേക്ക് നയിക്കപ്പെടാൻ ഇടയാകട്ടെ എന്നും പാപ്പാ ആശംസിച്ചു.
“ജയിലിൽ കഴിയുന്ന നമ്മുടെ സഹോദരീ സഹോദരന്മാരെ പ്രത്യേകം സ്മരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. തെറ്റ് ചെയ്തവൻ അതിനുള്ള ന്യായമായ ശിക്ഷ അനുഭവിക്കണം. എന്നാൽ തെറ്റ് ചെയ്ത ഒരാൾ ആ തെറ്റിനെ ഓർത്ത് നിരാശയിൽ വീണുപോകാതെ പ്രതീക്ഷയോടെ ഒരു പുതുജീവിതത്തിലേക്ക് തിരികെ വരണം” – പാപ്പാ ഓർമ്മിപ്പിച്ചു.
“തടവിലാക്കപ്പെട്ട നമ്മുടെ സഹോദരി സഹോദരന്മാരെക്കുറിച്ച് നമുക്ക് ചിന്തിക്കാം. അവരോടുള്ള ദൈവത്തിന്റെ കരുണാർദ്രതയെക്കുറിച്ച് ചിന്തിക്കുകയു അവർക്കു വേണ്ടി പ്രാർത്ഥിക്കുകയു ചെയ്യാം” – പരിശുദ്ധ പിതാവ് പറഞ്ഞു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group