സർക്കാരുകളും രാഷ്ട്രീയ നേതാക്കളും ജനസേവകരാകുക: ഫ്രാൻസിസ് മാർപാപ്പ…

സർക്കാരുകളും എല്ലാ രാഷ്ട്രീയ നേതക്കാളും സാമ്പത്തികമായി മുന്നോക്കം നില്ക്കുന്നവർക്കു വേണ്ടി മാത്രം നിലകൊള്ളാതെ, മണ്ണിനും തൊഴിലിനും പാർപ്പിടത്തിനും നല്ലൊരു ജീവിതത്തിനും വേണ്ടി യാചിക്കുന്ന ജനങ്ങളുടെ സേവകരാകണമെന്ന് ഓർമിപ്പിച്ച് ഫ്രാൻസിസ് മാർപാപ്പ.

ജനകീയ പ്രസ്ഥാനങ്ങളുടെ നാലാം ആഗോള സംഗമത്തിന്റെ രണ്ടാം ഘട്ടത്തിൽ വീഡിയോ സന്ദേശo നൽകുകയായിരുന്നു അദ്ദേഹം . സൂം ആപ്ലിക്കേഷനിലൂടെ നടന്ന സമ്മേളനത്തിൽ തന്റെ ആത്മീയസാന്നിധ്യവും പാപ്പാ അറിയിച്ചു.

തെക്ക്, വടക്ക്, മദ്ധ്യ അമേരിക്കകൾ, യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ, ഓഷ്യാനിയ എന്നീ ഭൂപ്രദേശങ്ങളിൽ നിന്നുള്ള ജനകീയ പ്രസ്ഥാനങ്ങളുടെ പ്രതിനിധികളും യോഗത്തിൽപങ്കെടുത്തു.പുറന്തള്ളലുകളിലും അസമത്വങ്ങളിലും വലിച്ചറിയലിലും നിസ്സംഗതയിലും തുടരാനൊ അവയിൽ അധിഷ്ടിതമായ ഒരു ഭാവി കെട്ടിപ്പടുക്കാനൊ വിധിക്കപ്പെട്ടവരല്ല നമ്മൾ എന്ന ഓർമ്മപ്പെടുത്തലാണ് ജനകീയ പ്രസ്ഥാനങ്ങളെ കാണുമ്പോൾ ഉണ്ടാകുന്നതെന്ന് പാപ്പാ പറയുന്നു.

ഉപരി നീതിയും ഐക്യദാർഢ്യവും സാഹോദര്യവും വാഴുന്ന ഒരു ലോകം കെട്ടിപ്പടുക്കുന്നതിനു വേണ്ടി യത്നിക്കാൻ പാപ്പാ വീഡിയൊ സന്ദേശത്തിലൂടെ ലോക നേതാക്കളോടും , സർക്കാരുകളോടും ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group