എവിടെ ആയിരുന്നാലും മാറ്റം സൃഷ്ടിക്കുന്നവരാകുക മാർപാപ്പാ!

വത്തിക്കാൻ സിറ്റി : നാം എവിടെയായിരുന്നാലും ഏത് സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെങ്കിലും വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രതികൂലസാഹചര്യങ്ങളിൽ മാറ്റം സൃഷ്ടിക്കുവാൻ സാധിക്കുമെന്ന് ഓർമിപ്പിച്ചുകൊണ്ട് ഫ്രാൻസിസ് പാപ്പായുടെ വീഡിയോ സന്ദേശം.
ഇറ്റലിയിലെ വെറോണയിൽ സംഘടിപ്പിച്ചിരിക്കുന്ന സഭയുടെ പതിനൊന്നാം സാമൂഹ്യപ്രബോധനോത്സവത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ വീഡിയോ സന്ദേശത്തിലാണ് പാപ്പായുടെ ഈ ഓർമ്മപ്പെടുത്തൽ.

മനോബലം, പ്രത്യാശ, സർഗ്ഗാത്മകത, ധൈര്യം എന്നിവ ക്രൈസ്തവ ആത്മീയതയുടെ രൂപരേഖയാണെന്ന് മാർപ്പാപ്പാ ഉദ്ബോധിപ്പിച്ചു.

പ്രത്യാശയിൽ ആത്മബലമുള്ളവരും ധൈര്യത്തോടു കൂടി സർഗ്ഗാത്മകതയുള്ളവരും” എന്നതാണ് സാമൂഹ്യപ്രബോധനോത്സവത്തിന്റെ ആദർശ പ്രമേയം.

മനോബലം, പ്രത്യാശ, സർഗ്ഗാത്മകത, ധൈര്യം എന്നിവ പര്യായങ്ങളല്ല മറിച്ച് മനുഷ്യാത്മാവിനെ ശക്തിപ്പെടുത്തുന്ന നിയോഗങ്ങൾ, സദ്ഗുണങ്ങൾ, തുറന്ന മനസ്സ്, യാഥാർത്ഥ്യത്തെക്കുറിച്ചുള്ള വീക്ഷണങ്ങൾ എന്നിവ തമ്മിലുള്ള ബന്ധത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും പാപ്പാ വിശദീകരിക്കുന്നു.

ക്രൈസ്തവനായിരിക്കുന്നതിന് ആത്മധൈര്യം ആവശ്യമാണെന്ന് യേശു താലന്തുകളുടെ ഉപയിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ടെന്നും പാപ്പാ വിശദീകരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group