യുദ്ധത്തിനെതിരെ വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകി മാർപാപ്പാ

മനുഷ്യകുലത്തെ മുഴുവൻ ഇല്ലായ്മ ചെയ്യാൻ മാത്രമേ യുദ്ധം ഉപകരിക്കുവെന്നും അതിനാൽ യുദ്ധത്തിന്റെ ഭീകരത അവസാനിപ്പിക്കുവാൻ വീണ്ടും ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പാ.

യുക്രൈനിലെ യുദ്ധത്തിന് അറുതിവരാത്ത സാഹചര്യത്തിൽ, കഴിഞ്ഞ ദിവസത്തെ ആഞ്ചലൂസ് പ്രാർത്ഥനയുടെ സമാപനത്തിലാണ് ലോകം നേരിടുന്ന യുദ്ധക്കെടുതിക്കെതിരെ പാപ്പ വീണ്ടും ശക്തമായ മുന്നറിയിപ്പ് നൽകിയത്. ‘യുദ്ധം വർത്തമാനകാലത്തെ മാത്രമല്ല, ഒരു സമൂഹത്തിന്റെ ഭാവിയെതന്നെയും നശിപ്പിക്കും,’ എന്ന മുന്നറിയിപ്പും പാപ്പ നൽകി.

‘എല്ലാ യുദ്ധങ്ങളെയും പോലെ, ക്രൂരവും വിവേകശൂന്യവുമായ യുക്രൈനിലെ യുദ്ധം അതിന്റെ രണ്ടാം മാസത്തിലേക്ക് കടന്നിരിക്കുന്നു. ഇത് മനുഷ്യരാശിയുടെ പരാജയത്തെ ചൂണ്ടിക്കാട്ടുന്നു.’ യുക്രൈനിലെ കുട്ടികളിൽ പകുതിയും കുടിയിറക്കപ്പെട്ടുവെന്ന് വ്യക്തമാക്കുന്ന കണക്കുകൾ ചൂണ്ടിക്കാട്ടിയാണ്, യുദ്ധം വർത്തമാനകാലത്തെ മാത്രമല്ല, ഭാവിയെതന്നെയും നശിപ്പിക്കുമെന്ന് പാപ്പ മുന്നറിയിപ്പ് നൽകിയത്. യുദ്ധം അനിവാര്യതയോ ശീലമോ ആക്കരുതെന്ന് ഉദ്‌ബോധിപ്പിച്ച പാപ്പ, യുദ്ധത്തിന് അറുതി വരുത്തുന്നതിൽ എല്ലാ രാഷ്ട്രീയ നേതാക്കളും പ്രതിജ്ഞാബദ്ധരാകണമെന്നും ആഹ്വാനം ചെയ്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group