ഫ്രാൻസിസ് മാർപാപ്പയുടെ ‘വെളുത്ത പതാക’ പരാമർശം ചർച്ചകൾക്കുള്ള ആഹ്വാനമാണ് : വത്തിക്കാൻ

ഉക്രൈൻ – റഷ്യ യുദ്ധത്തിൽ ‘വെളുത്ത പതാക’യെക്കുറിച്ച് മാർപാപ്പ പരാമർശിക്കുമ്പോൾ അത് ഉക്രൈന്റെ കീഴടങ്ങലിനെ അല്ല,
സമാധാനത്തിനായുള്ള ചർച്ചകളെയാണ് ഉദ്ദേശിക്കുന്നതെന്നു വെളിപ്പെടുത്തി വത്തിക്കാൻ.

സ്വിസ് ബ്രോഡ്കാസ്റ്ററായ ആർ.എസ്.ഐ-യ്ക്ക് മാർപാപ്പ നൽകിയ അഭിമുഖത്തിൻ്റെ ഒരു ഭാഗം ചാനൽ പുറത്തുവിട്ടിരുന്നു. ഈ സാഹചര്യത്തിൽ, പാപ്പയുടെ ആശയങ്ങൾ വളച്ചൊടിക്കാതിരിക്കുന്നതിനാണ് വത്തിക്കാൻ വിശദീകരണം പുറത്തിറക്കിയത്.

അതേസമയം അഭിമുഖത്തിന്റെ പൂർണ്ണരൂപം മാർച്ച് 20-ന് സംപ്രേക്ഷണം ചെയ്യുമെന്ന് റോയിട്ടേഴ്സ് അറിയിച്ചു. ‘വെളുത്ത പതാക’ എന്ന പദപ്രയോഗം കൊണ്ട് കീഴടങ്ങലല്ല, പകരം നയതന്ത്ര ചർച്ചകളിലൂടെ, വെടിനിർത്തലിനും അതിലൂടെ സമാധാനാന്തരീക്ഷം സൃഷ്ടിക്കാനുമാണ് ഫ്രാൻസിസ് മാർപാപ്പ ആഹ്വാനം ചെയ്തതെന്ന് വത്തിക്കാൻ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group