പുതിയ 2 മെത്രാന്മാര് ഉള്‍പ്പെടെ ഭാരതസഭയ്ക്കു 4 പുതിയ നിയമന ഉത്തരവുകളുമായി ഫ്രാന്‍സിസ് മാർപാപ്പ.
മധ്യപ്രദേശിലെ ജാബുവ, മഹാരാഷ്ട്രയിലെ നാഷിക്ക് എന്നീ രൂപതകൾക്കും ജാർഖണ്ഡിലെ റാഞ്ചി അതിരൂപതയ്ക്കും പുതിയ മെത്രാന്മാരെയും ഔറംഗബാദ് രൂപതയ്ക്ക് പിന്തുടർച്ചാവകാശമുള്ള ഒരു മെത്രാനെയുമാണ് പാപ്പാ പ്രഖ്യാപിച്ചത്.
ജാബുവ രൂപതയുടെ പുതിയ മെത്രാനായി രൂപതാംഗമായ ഡോ. പീറ്റർ റുമാൽ ഖരാദിയാണ് നിയമിക്കപ്പെട്ടിരിക്കുന്നത്.
ബോംബെ അതിരൂപതയുടെ സഹായമെത്രാനായി സേവനമനുഷ്ഠിച്ചു വരിക യായിരുന്ന ബിഷപ്പ് ബർത്തോൾ ബറേത്തൊയെയാണ് നാഷിക്ക് രൂപതയുടെ അധ്യക്ഷനായി പാപ്പ നിയമിച്ചിരിക്കുന്നത്.
ജാർഖണ്ഡിലെ റാഞ്ചി അതിരൂപതയുടെ അദ്ധ്യക്ഷനായി, ബാഗ്ഡോഗ്ര രൂപതയുടെ സാരഥിയായിരുന്ന ബിഷപ്പ് വിൻസെൻറ് അയിന്തിനെയാണ് പാപ്പ നിയമിച്ചിരി ക്കുന്നത്. അതിരൂപതയുടെ ആർച്ച്ബിഷപ്പ് ഫെലിക്സ് ടോപ്പോ സമർപ്പിച്ച രാജി ശനിയാഴ്ച (30/12/23) സ്വീകരിച്ചതിനു ശേഷമാണ് പാപ്പ പുതിയ നിയമനം നടത്തിയത്. പശ്ചിമ ബംഗാള്‍ സ്വദേശിയാണ് നിയുക്ത മെത്രാൻ.
മഹാരാഷ്ട്രയിലെ ഔറംഗബാദ് രൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായി നാമനിർദ്ദേശം ചെയ്യപ്പെട്ടിരിക്കുന്നത് ഡോ. ബെർണ്ണാഡ് ലാൻസി പിന്റോയാണ്. മുംബൈയിലെ വിശുദ്ധ മിഖായേലിൻറെ ഇടവകയിൽ വികാരിയായി സേവനമനുഷ്ഠിച്ചു വരികെയാണ് പുതിയ നിയമനം അദ്ദേഹത്തെ തേടി എത്തിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group