കോവിഡ് രണ്ടാം തരംഗം രൂക്ഷമായിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ജനങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കുന്നതായും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മാർപാപ്പ അറിയിച്ചു. തന്റെ ട്വിറ്റർ സന്ദേശത്തിലാണ് മഹാമാരി മൂലം വിഷമിക്കുന്ന രാജ്യത്തെ ജനങ്ങളോടുള്ള ഐക്യദാർഢ്യവുo, പ്രാർത്ഥനയും മാർപാപ്പ അറിയിച്ചത്. “ഈ ഗുരുതരമായ പകർച്ചവ്യാധി ബാധിച്ച എല്ലാവർക്കും ദൈവം രോഗശാന്തിയും ആശ്വാസവും നൽകുമെന്നും എന്റെ പ്രാർത്ഥനയുടെ ഉറപ്പോടെ എല്ലാ ഇന്ത്യൻ ജനതയോടും എന്റെ ഹൃദയംഗമമായ ഐക്യദാർഢ്യവും ആത്മീയ അടുപ്പവും അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ” പപ്പാ കുറിച്ചു… കൊറോണ വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാജ്യത്ത് ദിനംപ്രതി നാലുലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. 2,30,000-ല്‍ അധികം ആളുകൾ മരണപ്പെട്ടിട്ടുണ്ട്..
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group