മാർപാപ്പ- മോദി കൂടിക്കാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12 മണിക്ക്…

വത്തിക്കാൻ സിറ്റി: ചരിത്രത്തിലെ പുതിയ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കാവുന്ന കൂടിക്കാഴ്ചയ്ക്ക് ഇന്ന് വത്തിക്കാൻ വേദിയാകും. കത്തോലിക്കാസഭയുടെ പരമാധ്യക്ഷനും രാഷ്ട്രതലവനുമായ ഫ്രാൻസിസ് മാർപാപ്പയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കണ്ടുമുട്ടൽ ഇന്ന് ഇന്ത്യൻ സമയം ഉച്ചക്ക് 12 മണിക്ക് നടക്കും.അര മണിക്കൂർ നേരത്തെ കൂടിക്കാഴ്ചയിൽ ഇരുവരും തനിച്ചാണ് പങ്കെടുക്കുന്നത്.മാർപാപ്പയുടെ സ്വകാര്യ ലൈബ്രറിയിൽ വച്ചായിരിക്കും സംഭാഷണം. ഈ കൂടിക്കാഴ്ച വഴി ഇന്ത്യയുമായുള്ള വത്തിക്കാന്റെ ബന്ധം കൂടുതൽ ശക്തമാകുമെന്നാണ് പ്രതീക്ഷ. മാർപാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിക്കുമോ എന്ന ആകാംഷയിലാണ് ക്രൈസ്തവ സമൂഹം.ജി20 ഉച്ചകോടിയിൽ സംബന്ധിക്കാനായിട്ടാണ് മോദി റോമിൽ എത്തിയിരിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group