ലിത്വാനിയായുടെ അതിർത്തിയിൽ കഴിയുന്ന കുടിയേറ്റക്കാർക്ക് മാർപാപ്പായുടെ സഹായം

ലിത്വാനിയായുടെ കിഴക്കെ അതിർത്തിയിലുള്ള കുടിയേറ്റക്കാരെ സഹായിക്കുന്നതിന് മാർപാപ്പാ 50000 യൂറോ , ഏകദേശം 40 ലക്ഷത്തോളം രൂപ സംഭാവന ചെയ്തു.

വത്തിക്കാന്റെ സമഗ്രമാനവവികസന വിഭാഗം വഴി ലിത്വാനിയായിലെ കാരിത്താസിനാണ് ഈ തുക കൈമാറിയിരിക്കുന്നത്.

അതിർത്തിയിൽ കുടുങ്ങിക്കിടക്കുന്ന കുടിയേറ്റക്കാർക്കു വേണ്ടി ഭക്ഷ്യൗഷധ വസ്തുക്കളും വസ്ത്രങ്ങളും മറ്റും സമാഹരിക്കുന്നതിനായി ഈ തുക വിനിയോഗിക്കും.

കുടിയേറ്റക്കാരുടെയും അഭയാർത്ഥികളുടെയും കാര്യത്തിൽ മാർപാപ്പായ്ക്കുള്ള പിതൃസഹജമായ സ്നേഹത്തിന്റെയും സാമീപ്യത്തിന്റെയും അടയാളമാണ് ഈ സഹായം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group