സാന്താ മരിയ ഡി ലൂക്കയുടെ പുത്രിമാരുടെ സഭയുടെ സ്ഥാപകയായ ഇറ്റാലിയൻ സന്യാസിനി എലിസബെറ്റ മാർട്ടിനെസിനെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കുന്നതിനും അഞ്ച് പേരെ ധന്യരായി പ്രഖ്യാപിക്കുന്നതിനുമുള്ള അംഗീകാരം ഫ്രാൻസിസ് മാർപാപ്പാ നൽകി. വിശുദ്ധരുടെ കാരണങ്ങൾക്കായുള്ള ഡിപ്പാർട്ട്മെന്റിന്റെ പ്രീഫെക്റ്റ് കർദ്ദിനാൾ, മാർസെല്ലോ സെമെരാരോയാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
ദൈവദാസി എലിസബെറ്റ മാർട്ടിനെസിന്റെ മദ്ധ്യസ്ഥതയാൽ ലഭിച്ച ഒരു അത്ഭുതത്തിനാണ് ഫ്രാൻസിസ് മാർപാപ്പ അംഗീകാരം നൽകിയത്. അഞ്ച് ദൈവദാസന്മാരെ ധന്യരായി ഉയർത്തുന്നതിനും അംഗീകാരം ലഭിച്ചു. ധന്യർ പദവിയിലേക്ക് ഉയർത്തപ്പെടുന്നവർ ഇവരാണ്: ബ്രസീലിയൻ വൈദികൻ ഫാ. അലോസിയോ സെബാസ്റ്റിയോ ബോയിംഗ്, ഇറ്റാലിയൻ സന്യാസിനി സി. മരിയ മാർഗരിറ്റ ലുസാന, ഇറ്റാലിക്കാരിയായ ആൽബർട്ടിന വിയോളി സിറോണ്ടോളി, സ്പാനിഷ് സന്യാസിനി സി. ഫ്രാൻസിസ്ക അന മരിയ അൽകോവർ മോറെലും ഇറ്റാലിയൻ വൈദികൻ ഫാ. ജോസ് ഡി സാൻ എൽപിഡിയോയും ആണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group