പൊതുനന്മയ്ക്കായി സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യാൻ പാപ്പായുടെ ആഹ്വാനം

വത്തിക്കാൻ സിറ്റി :എല്ലാവർക്കും, പ്രത്യേകിച്ച് ദരിദ്രർക്കും പാർശ്വവൽക്കരി ക്കപ്പെട്ടവർക്കും പ്രയോജനം നേടാനാകും വിധം ആഗോള സമ്പദ്‌വ്യവസ്ഥയെ പരിവർത്തനം ചെയ്യേണ്ടതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞ് ഫ്രാൻസിസ് മാർപാപ്പാ.

സ്പെയിനിൽ നിന്നുള്ള ഒരു സംഘം വ്യവസായ സംരംഭകരുമായി നടന്ന കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു പാപ്പാ.

പ്രകടമായ സാമ്പത്തികവും സാമൂഹികവുമായ അസന്തുലിതാവസ്ഥയുള്ള ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നതെന്ന് സൂചിപ്പിച്ച പാപ്പാ ലോകമെമ്പാടും നാം അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്നതിന് മതിയായ സമ്പദ്‌വ്യവസ്ഥ നിർദ്ദേശിക്കേണ്ടത്തിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group