പാപുവ ന്യൂഗിനിയായിക്ക് ആശംസകൾ അറിയിച്ച് മാർപാപ്പയുടെ ആദ്യ പ്രസംഗം. അപ്പസ്തോലിക സന്ദര്‍ശനത്തിന്റെ ഭാഗമായി പാപുവ ന്യൂഗിനിയുടെ തലസ്ഥാനമായ പോർട്ട് മൊറെസ്ബിയിൽ എത്തിയ പാപ്പ ഭരണാധികാരികളെയും പൗരസമൂഹ പ്രതിനിധികളെയും നയതന്ത്ര പ്രതിനിധികളെയും സംബോധന ചെയ്തു നടത്തിയ കന്നി പ്രഭാഷണത്തിലാണ് ഇക്കാര്യം പറഞ്ഞത്.
നൂറുകണക്കിന് ദ്വീപുകളുടെ ഒരു സമൂഹമായ പാപുവ ന്യൂഗിനിയിൽ എണ്ണൂറിലധികം ഭാഷകൾ സംസാരിക്കപ്പെടുന്നതും ഏതാണ്ട് അതിനോടടുത്ത് ഗോത്രങ്ങളുള്ളതും സൂചിപ്പിച്ച പാപ്പ ഈ വൈവിധ്യങ്ങൾ എടുത്തുകാട്ടുന്നത് അന്നാടിന്റെ അസാധാരണമായ സാംസ്കാരിക മാനവിക സമ്പന്നതയാണെന്നും, ഇത് തന്നെ ആത്മീയമായും ഏറെ ആകർഷിക്കുന്ന ഒരു കാര്യമാണെന്നും പറഞ്ഞു.
പാപുവ ന്യൂഗിനി ദ്വീപുകൾക്കും നാട്ടു ഭാഷകൾക്കും പുറമേ, കര, ജലസ്രോതസ്സുകളാൽ സമ്പന്നമാണെന്ന വസ്തുതയെക്കുറിച്ചു പരാമർശിച്ചുകൊണ്ട് പാപ്പ, ഈ വിഭവങ്ങൾ അഖില സമൂഹത്തിനും വേണ്ടിയുള്ളതാണെന്ന് ഓർമ്മിപ്പിച്ചു. പാരിസ്ഥിതികവും സാംസ്കാരികവുമായ സമ്പന്നത ഒരേ സമയം ഒരു വലിയ ഉത്തരവാദിത്വത്തെ പ്രതിനിധാനം ചെയ്യുന്നുവെന്നും, കാരണം അത് സുസ്ഥിരവും നീതിയുക്തവുമായ ജീവിതത്തിനു ഉപയുക്തമാം വിധം പ്രകൃതിവിഭവങ്ങളെയും മാനവ വിഭവങ്ങളെയും ഉന്നമിപ്പിക്കുന്നതിന് ആവശ്യമായ എല്ലാ സംരംഭങ്ങളെയും പരിപോഷിപ്പിക്കാൻ പൗരന്മാരോടൊപ്പം സർക്കാരുകളും പ്രതിജ്ഞാബദ്ധമാകേണ്ടതുണ്ടെന്നും പാപ്പ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m