കീവ്: റഷ്യൻ അധിനിവേശത്തെ തുടർന്ന് പ്രതിസന്ധിയിലായ യുക്രെയ്ൻ ജനതയ്ക്ക് തന്റെ പിന്തുണ അറിയിച്ചുകൊണ്ട് ഫ്രാൻസിസ് മാർപാപ്പായുടെ ഫോൺ കോൾ.
യുക്രെയ്നിൽ നടക്കുന്ന സംഭവവികാസങ്ങളിൽ താൻ ആശങ്കാകുലനാണെന്നും തന്റെ പ്രാർത്ഥന വേദനിക്കുന്ന ജനങ്ങളോടൊപ്പം എപ്പോഴും ഉണ്ടാകുമെന്നും യുക്രെയ്ൻ പ്രസിഡന്റ് സെളെൻസ്ക്കിയെ ഫോണിൽ വിളിച്ചു പാപ്പാ പറഞ്ഞുവെന്ന് യുക്രെയ്നിയൻ എംബസി അറിയിച്ചു.
സമാധാനത്തിനും വെടിനിർത്തലിനും വേണ്ടിയുള്ള മാർപാപ്പയുടെ ഇടപെടലിന് പ്രസിഡന്റ് ട്വിറ്ററിലൂടെ നന്ദി അറിയിച്ചു. പരിശുദ്ധ പിതാവിന്റെ ആത്മീയമായ പിന്തുണ യുക്രെയ്ൻ ജനത അനുഭവിക്കുന്നതായും അദ്ദേഹം അറിയിച്ചു. ഫെബ്രുവരി 24 നാണ് യുക്രെയ്നിൽ റഷ്യൻ ആക്രമണം ആരംഭിക്കുന്നത്. അനുദിനം
പട്ടാളക്കാരുടെയും ജനങ്ങളുടെയും മരണനിരക്ക് കൂടിക്കൊണ്ടിരിക്കുകയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group