ഫ്രാൻസിസ് മാർപാപ്പയുടെ ഒക്ടോബർ മാസത്തെ പ്രാർത്ഥനാനിയോഗം പ്രസിദ്ധീകരിച്ചു. 2024 ഒക്ടോബർ മാസത്തിൽ, 16-ാമത് മെത്രാൻ സിനഡിന്റെ രണ്ടാമത് സമ്മേളനം ആരംഭിക്കുന്നതിനാൽ എല്ലാ കത്തോലിക്കാ വിശ്വാസികളും “പങ്കുവയ്ക്കപ്പെടുന്ന മിഷൻദൗത്യത്തിനായി പ്രാർത്ഥിക്കുക’ എന്നതാണ് ഈ മാസത്തെ പ്രാർത്ഥനാനിയോഗം.
സിനഡാലിറ്റിയെക്കുറിച്ചുള്ള സിനഡിന്റെ പ്രമേയം ‘ഒരു സിനഡൽ സഭയ്ക്ക്: കൂട്ടായ്മ, പങ്കാളിത്തം, മിഷൻ’ എന്നതാണ്.
“എല്ലാ ക്രിസ്ത്യാനികളും പുരോഹിതന്മാരും നമ്മളെല്ലാവരും സഭയുടെ മിഷനിൽ പങ്കുകാരാണ്. ഞങ്ങൾ പുരോഹിതർ വിശ്വാസികളുടെ മേലധികാരികളല്ല; അവരുടെ ഇടയന്മാരാണ്. യേശു നമ്മെ വിളിച്ചിരിക്കുന്നത് ഒന്നിനും മുകളിലായല്ല, ഒരു വശത്തും മറ്റൊരു വശത്തുമല്ല. മറിച്ച് പരസ്പരം പൂരകമാകാനാണ്. നാം ഒരു സമൂഹമാണ്” – പാപ്പ വീഡിയോ സന്ദേശത്തിൽ വെളിപ്പെടുത്തി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group