ആമസോൺ ജനതയുടെ വികസനത്തിന് മാർപാപ്പായുടെ പങ്ക് അവിസ്മരണീയം : കർദിനാൾ പെദ്രോ ബരേത്തോ

ലോകത്തിൽ ഏറെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങളിൽ ഒന്നായിരുന്ന ആമസോൺ ജനതയുടെ വികസനത്തിന് ഏറെ സംഭാവനകൾ നൽകിയ ‘ആമസോൺ സിനഡ്’ വിളിച്ചുചേർത്ത ഫ്രാൻസിസ് പാപ്പായ്ക്ക് നന്ദിയർപ്പിക്കുന്നുവെന്ന്, ആമസോൺ മെത്രാൻ സമിതിയുടെ പ്രസിഡൻ്റ് കർദിനാൾ പെദ്രോ ബരേത്തോ.

ആമസോൺ ജനത ഫ്രാൻസിസ് പാപ്പായെ വിളിക്കുന്നത് മുത്തച്ഛൻ എന്നാണെന്നും, പ്രാദേശികമായി മുത്തച്ഛൻ എന്നാൽ ജ്ഞാനിയും, വഴികാട്ടിയും, നിസ്വാർത്ഥ സേവനത്തിന്റെ മാതൃകയുമാണെന്നും കർദിനാൾ അടിവരയിട്ടു പറഞ്ഞു. ഇത്തരത്തിൽ ആമസോൺ ജനതയുടെ ഹൃദയങ്ങളിൽ പാപ്പായ്ക്കും, സഭയ്ക്കും സ്ഥാനം നൽകുവാൻ ആമസോൺ സിനഡ് വഹിച്ച പങ്കു വലുതാണെന്നും കർദിനാൾ പറഞ്ഞു. എന്നാൽ ഇനിയും ഏറെ കാതം യാത്ര ചെയ്യേണ്ടതിന്റെ ആവശ്യകതയും ആമസോണിൽ നിന്നും ഫ്രാൻസിസ് പാപ്പായെ കാണുവാൻ എത്തിയ സംഘം അറിയിച്ചു. പരിസ്ഥിതി സംരക്ഷകരുടെ തിരോധാനങ്ങളും, പ്രകൃതിവിഭവങ്ങളുടെ ചൂഷണങ്ങളും ഇപ്പോഴും ഉത്കണ്ഠ ജനിപ്പിക്കുന്നതായി അവർ പങ്കുവച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group