കസഖ്സ്ഥാനിൽ നിന്നും റോമിലേക്കുള്ള മടക്ക യാത്രയിൽ വിമാനത്തിൽ വച്ച് ഫ്രാൻസിസ് മാർപാപ്പാ രാഷ്ട്രത്തലവന്മാർക്ക് ടെലിഗ്രാം സന്ദേശം അയച്ചു.
പ്രാർത്ഥനയുടെയും കൃതജ്ഞതയുടെയും ആശംസകൾ നേർന്നു കൊണ്ട് വിവിധ രാജ്യങ്ങളുടെ മുകളിലൂടെ യാത്ര ചെയ്യുന്നതിനിടയിലാണ് മാർപാപ്പാ രാഷ്ട്രത്തലവന്മാർക്ക് ടെലിഗ്രാം സന്ദേശം അയച്ചത്.
കസഖ്സ്ഥാൻ പ്രസിഡന്റ് കാസിം-ജോമാർട്ട് ടോകയേവിന് അയച്ച സന്ദേശത്തിൽ കസഖ്സ്ഥാനിലേക്കുള്ള തന്റെ അപ്പോസ്തോലിക യാത്ര പൂർത്തിയാക്കി റോമിലേക്ക് തിരിക്കുമ്പോൾ ആ രാജ്യത്തായിരുന്ന സമയത്ത് തനിക്ക് ലഭിച്ച ആതിഥ്യ മര്യാദയ്ക്ക് ഒരിക്കൽ കൂടി നന്ദി പ്രകടിപ്പിച്ച പാപ്പാ പ്രസിഡണ്ടിനും, അദ്ദേഹത്തിന്റെ സഹ പൗരന്മാർക്കും തന്റെ പ്രാർത്ഥന വാഗ്ദാനം ചെയ്യുകയും ചെയ്തു.
അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവിന് അയച്ച സന്ദേശത്തിൽ കസഖ്സ്ഥാനിലേക്കുള്ള തന്റെ അപ്പോസ്തോലിക യാത്രയുടെ സമാപനത്തിൽ റോമിലേക്കുള്ള തന്റെ മടക്കയാത്രയിൽ അദ്ദേഹത്തിനും രാജ്യത്തെ എല്ലാ ജനങ്ങൾക്കും പ്രാർത്ഥനാപൂർവ്വമായ ആശംസകൾ നവീകരിക്കുന്നു എന്ന് പാപ്പാ രേഖപ്പെടുത്തി.
ജോർജ്ജിയ രാഷ്ട്രപതി സലോം സൗറാബിക്ക്വിലിക്ക് അയച്ച സന്ദേശത്തിൽ, കസഖ്സ്ഥാനിലെ തന്റെ അപ്പോസ്തോലിക യാത്ര പൂർത്തിയാക്കി റോമിലേക്കു തിരിച്ചുള്ള യാത്രയിൽ താൻ ജോർജ്ജീയക്ക് മുകളിലൂടെ പറക്കുന്ന ഈ സമയത്ത്, രാഷ്ട്രപതിക്കും ജോർജ്ജീയൻ ജനങ്ങൾക്കും താൻ ആശംസകൾ അയയ്‌ക്കുന്നു എന്നും അവർക്ക് തന്റെ പ്രാർത്ഥനകൾ ഉറപ്പുനൽകുന്നുവെന്നും അറിയിച്ചു. സർവ്വശക്തനായ ദൈവത്തിന്റെ സമൃദ്ധമായ അനുഗ്രഹങ്ങൾ ആ രാഷ്ട്രത്തിന് വേണ്ടി ദൈവത്തോടു അഭ്യർത്ഥിക്കുന്നതായും പാപ്പാ കൂട്ടിച്ചേർത്തു.
തുർക്കി പ്രസിഡണ്ട് റെസിപ് തയ്യിപ് എർദോഗനെ അഭിസംബോധന ചെയ്തു കൊണ്ട് അയച്ച സന്ദേശത്തിൽ കസഖ്സ്ഥാനിലേക്കുള്ള തന്റെ അപ്പോസ്തോലിക യാത്ര പൂർത്തിയാക്കി റോമിലേക്ക് മടങ്ങുമ്പോൾ തുർക്കിയിലെ രാഷ്ട്രപതിക്കും ജനങ്ങൾക്കും തന്റെ ആശംസകൾ നേർന്നു. തന്റെ പ്രാർത്ഥനകൾ വാഗ്ദാനം ചെയ്ത പാപ്പാ സമൃദ്ധമായ ദൈവീക അനുഗ്രഹങ്ങൾ എല്ലാവർക്കുമായി അഭ്യർത്ഥിക്കുന്നുവെന്നും രേഖപ്പെടുത്തി.
ബൾഗേറിയയുടെ പ്രസിഡന്റ് റുമെൻ രാദേവിനെ അഭിസംബോധന ചെയ്തു കൊണ്ട് അയച്ച സന്ദേശത്തിൽ കസഖ്സ്ഥാനിലേക്കുള്ള തന്റെ അപ്പോസ്തോലിക യാത്ര കഴിഞ്ഞ് റോമിലേക്ക് മടങ്ങുന്ന വേളയിൽ രാഷ്ട്രപതിക്കും ജനങ്ങൾക്കും തന്റെ ആശംസകൾ നേരുകയും പ്രാർത്ഥനകൾ വാഗ്ദാനം ചെയ്യുകയും സമൃദ്ധമായ ദൈവീക അനുഗ്രഹങ്ങൾ എല്ലാവർക്കും വേണ്ടി അഭ്യർത്ഥിക്കുന്നുവെന്നും രേഖപ്പെടുത്തി.
റിപ്പബ്ലിക് ഓഫ് സെർബിയയുടെ പ്രസിഡന്റ് അലക്സാണ്ടർ വുച്ചിച്ന് അയച്ച സന്ദേശത്തിൽ കസഖ്സ്ഥാനിലെ തന്റെ അപ്പോസ്തോലിക യാത്രയ്ക്കു ശേഷം റോമിലേക്ക് മടങ്ങുമ്പോൾ താൻ ഒരിക്കൽ കൂടി പ്രസിഡന്റിനും സെർബിയയിലെ ജനങ്ങൾക്കും പ്രാർത്ഥനാപൂർവ്വമായ ആശംസകൾ അയക്കുന്നു എന്ന് പാപ്പാ രേഖപ്പെടുത്തി.
മോന്തേനെഗ്രോ രാജ്യത്തെ പ്രസിഡന്റ് മിലോ ജിക്കാനോവിച്ചിന് അയച്ച സന്ദേശത്തിൽ കസാഖ്സ്ഥാനിലേക്കുള്ള തന്റെ അപ്പസ്തോലിക യാത്ര സമാപിച്ച് റോമിലേക്ക് മടങ്ങുമ്പോൾ, മോന്തെ നേഗ്രോയിലെ രാഷ്ട്രപതിക്കും ജനങ്ങൾക്കും താൻ ഒരിക്കൽ കൂടി പ്രാർഥനാപൂർവ്വമായ ആശംസകൾ നേരുന്നു എന്ന് അറിയിച്ചു.
ബോസ്നിയയുടെയും ഹെർസഗോവിന സരയേവോയുടെയും പ്രസിഡന്റായ ഷെഫിക് ചാഫെറൊവിച് ന് അയച്ച ടെലഗ്രാമിൽ കസാഖ്സ്ഥാനിലെ തന്റെ അപ്പോസ്തോലിക് യാത്രയെ തുടർന്ന് റോമിലേക്കുള്ള തന്റെ മടക്കയാത്രാ വിമാനം തന്നെ ബോസ്‌നിയയുടെയും ഹെർസഗോവിനയുടെയും മുകളിലായിരിക്കുമ്പോൾ, താങ്കൾക്കും താങ്കളുടെ സഹപൗരന്മാർക്കും വേണ്ടിയുള്ള തന്റെ പ്രാർത്ഥനകളുടെ ഉറപ്പ് പുതുക്കുന്നു എന്ന് പാപ്പായെഴുതി.
ക്രൊയേഷ്യ റിപ്പബ്ലിക്കിന്റെ പ്രസിഡന്റ് ത്സോറാൻ മിലനോവിച്ചിന് കസാഖ്സ്ഥാനിലേക്കുള്ള അപ്പോസ്‌തോലിക് യാത്രയുടെ സമാപനത്തിൽ റോമിലേക്ക് മടങ്ങുന്ന താൻ ഒരിക്കൽ കൂടി താങ്കൾക്കും ക്രൊയേഷ്യയിലെ ജനങ്ങൾക്കും ആശംസകളും പ്രാർത്ഥനാ വാഗ്ദാനവും നൽകുന്നു എന്ന് പാപ്പാ സന്ദേശമയച്ചു.
ഇറ്റാലിയൻ റിപ്പബ്ളിക്കിന്റെ പ്രസിഡണ്ട് സെർജ്ജോ മത്തരെല്ലയ്ക്ക് സന്ദേശമയച്ചു കൊണ്ട് പാപ്പാ, സമാധാനത്തിന്റെ തീർത്ഥാടകനായി തന്നെ നയിച്ച കസഖ്സ്ഥാനിലെ അപ്പോസ്തോലിക യാത്രയ്ക്ക് ശേഷം തിരിച്ചു വരുമ്പോൾ പുരാതനമായ ഒരു രാജ്യത്തെ അധികാരികളെയും ജനങ്ങളെയും കണ്ടുമുട്ടാനും കൂടുതൽ സുസ്ഥിരവും സമാധാനപൂർണ്ണവുമായ ഒരു ലോകം തീർക്കാൻ സംഭാവന നൽകാനും കഴിഞ്ഞതിൽ ദൈവത്തിന് നന്ദി പ്രകടിപ്പിക്കാൻ ആഗ്രഹിക്കുന്ന തോടൊപ്പം, പ്രസിഡണ്ടായ അങ്ങേയ്ക്കും പ്രിയപ്പെട്ട ഇറ്റാലിയൻ ജനതയ്ക്കുമുള്ള തന്റെ ആശംസകളും പൈതൃകാശീർവ്വാദവും നവീകരിക്കുന്നുവെന്നും കുറിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group