മാർപാപ്പയുടെ ബഹ്‌റൈന്‍ സന്ദർശനം ഇന്ന്

വത്തിക്കാൻ സിറ്റി : മ​​​ത​​​ങ്ങ​​​ൾ ത​​​മ്മി​​​ലു​​​ള്ള ഐ​​​ക്യ​​​ത്തി​​​ന്‍റെ​​​യും സ​​​മാ​​​ധാ​​​ന​​​ത്തി​​​ന്‍റെ​​​യും സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പയുടെ ബഹ്‌റൈന്‍ സന്ദർശനം ഇന്ന്.

ഭൂ​​​മി​​​യി​​​ൽ സ​​​ന്മ​​​നസു​​​ള്ള​​​വ​​​ർ​​​ക്കു സ​​​മാ​​​ധാ​​​നം എ​​​ന്ന സു​​​വി​​​ശേ​​​ഷ​​​വാ​​​ക്യ​​​മാ​​​ണു മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ 39-ാം അ​​​പ്പ​​​സ്തോ​​​ലി​​​ക പ​​​ര്യ​​​ട​​​ന​​​ത്തി​​​ന്‍റെ​​​ മു​​​ദ്രാ​​​വാ​​​ക്യം. വി​ദേ​ശ​യാ​ത്ര​ക​ൾ​ക്കു മു​ൻപ് പ​തി​വു​ള്ള​തു​പോ​ലെ മാ​ർ​പാ​പ്പ ഇ​ന്ന​ലെ റോ​മി​ലെ മാ​താ​വി​ന്‍റെ വ​ലി​യ​പ​ള്ളി സ​ന്ദ​ർ​ശി​ച്ചു പ്രാ​ർ​ഥി​ക്കു​ക​യും യാ​ത്ര​യെ മാ​താ​വി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​നു സ​മ​ർ​പ്പി​ക്കു​ക​യും ചെ​യ്തു.

ഇ​​​ന്നും നാ​​​ളെ​​​യു​​​മാ​​​യി ന​​​ട​​​ക്കു​​​ന്ന ‘ബഹ്‌റൈന്‍ സം​​​വാ​​​ദ വേ​​​ദി’ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ലാ​​​ണ് മാ​ര്‍​പാ​പ്പാ​യു​ടെ മു​​​ഖ്യ​​​പ​​​രി​​​പാ​​​ടി. ‘കി​​​ഴ​​​ക്കും പ​​​ടി​​​ഞ്ഞാ​​​റും മ​​​നു​​​ഷ്യ സ​​​ഹ​​​വ​​​ർ​​​ത്തി​​​ത്വ​​​ത്തി​​​ന്’ എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ലൂ​​​ന്നി ന​​​ട​​​ക്കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ഇ​​​രു​​​നൂ​​​റോ​​​ളം മ​​​ത​​​നേ​​​താ​​​ക്ക​​​ൾ ​പ​ങ്കെ​ടു​ക്കും.

ബഹ്‌റൈന്‍ രാ​​​ജാ​​​വ് ഹ​​​മ​​​ദ് ബി​​​ൻ ഇ​​​സാ അ​​​ൽ ഖ​​​ലീ​​​ഫ മാ​​​ർ​​​പാ​​​പ്പ​​​യെ നേ​​​രി​​​ട്ടു ക്ഷ​​​ണി​​​ച്ചി​​​രു​​​ന്നു. ഞാ​​​യ​​​റാ​​​ഴ്ച വ​​​രെ​​​യാ​​​ണു ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ സ​​​ന്ദ​​​ർ​​​ശ​​​നം. ഇ​​​ന്നു രാ​​​വി​​​ലെ റോ​​​മി​​​ൽ ​​​നി​​​ന്നു വി​​​മാ​​​നം ക​​​യ​​​റു​​​ന്ന അ​​​ദ്ദേ​​​ഹം വൈ​​കു​​ന്നേ​​രം അ​​​വാ​​​ലി​​​യി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ഇ​​​റ​​​ങ്ങും. തു​​​ട​​​ർ​​​ന്ന് ഹ​​​മ​​​ദ് രാ​​​ജാ​​​വി​​​നെ കൊ​​​ട്ടാ​​​ര​​​ത്തി​​​ൽ സ​​​ന്ദ​​​ർ​​​ശി​​​ക്കും.

വെ​​​ള്ളി​​​യാ​​​ഴ്ച ‘ബഹ് റിൻ സം​​​വാ​​​ദ വേ​​​ദി’ സ​​​മാ​​​പ​​​ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​ ശേ​ഷം ഈ​​​ജി​​​പ്തി​​​ലെ അ​​​ൽ അ​സ്ഹ​ര്‍ ഗ്രാ​​​ൻ​​ഡ് ഇ​​​മാ​​​മും അ​​​ടു​​​ത്ത സു​​​ഹൃ​​​ത്തു​​​മാ​​​യ ഷെ​​​യ്ഖ് അ​​​ഹ​​​മ്മ​​​ദ് അ​​​ൽ ത​​​യ്യി​​​ബു​​​മാ​​​യി മാ​​​ർ​​​പാ​​​പ്പ സ്വ​​​കാ​​​ര്യ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

അ​​​വാ​​​ലി​​​യി​​​ലെ ‘അ​​​റേ​​​ബ്യ​​​യു​​​ടെ നാ​​​ഥ​​​യാ​​​യ മ​റി​യ​ത്തിന്‍റെ ക​​​ത്തീ​​​ഡ്ര​​​ലി​​​ൽ’ എ​​​ക്യു​​​മെ​​​നി​​​ക്ക​​​ൽ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലും സ​​​മാ​​​ധാ​​​ന പ്രാ​​​ർ​​​ത്ഥന​​​യി​​​ലും പ​​​ങ്കെ​​​ടു​​​ക്കും.

ശ​​​നി​​​യാ​​​ഴ്ച മാ​​​ർ​​​പാ​​​പ്പ ബ​​​ഹ്റി​​​ൻ നാ​​​ഷ​​​ണ​​​ൽ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്കും. ഞാ​​​യ​​​റാ​​​ഴ്ച മ​​​നാ​​​മ​​​യി​​​ലെ തി​​​രു​​​ഹൃ​​​ദ​​​യ പ​​​ള്ളി​​​യി​​​ൽ ബി​​​ഷ​​​പ്പു​​​മാ​​​രും വൈ​ദി​ക​രു​മാ​യി കൂ​​​ടി​​​ക്കാ​​​ഴ്ച. വൈ​​​കു​​ന്നേ​​രം റോ​​​മി​​​ലേ​​​ക്കു മ​​​ട​​​ങ്ങും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group