മാർപാപ്പയുടെ സന്ദർശനം രാജ്യത്ത് നവീകരണത്തിന് പ്രചോദനമാകുo : സിംഗപ്പൂർ കർദിനാൾ

സെപ്റ്റംബർ 11-13 വരെ നടക്കുന്ന ഫ്രാൻസിസ് പാപ്പയുടെ സന്ദർശനം രാജ്യത്തിൽ പല മേഖലകളിലും നവീകരണത്തിന് കാരണമാകും എന്ന് സിംഗപ്പൂർ ആർച്ച് ബിഷപ്പ് കർദിനാൾ വില്യം ഗോ. ഈ വർഷാവസാനം ഫ്രാൻസിസ് മാർപാപ്പയുടെ ഏഷ്യാ പസഫിക് മേഖലയിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ പ്രഖ്യാപനത്തെത്തുടർന്ന് ആണ് കർദിനാൾ തങ്ങൾ ആവേശത്തോടെ പാപ്പയെ കാണുന്നതിനായി കാത്തിരിക്കുകയാണെന്ന് വെളിപ്പെടുത്തിയത്.

പരിശുദ്ധ പിതാവിൻ്റെ വരാനിരിക്കുന്ന സന്ദർശനത്തിനായി ഒന്നിക്കാനും പ്രാർത്ഥിക്കാനും സിംഗപ്പൂരിലെ കത്തോലിക്കാ ജനതയെ ഗോ പ്രോത്സാഹിപ്പിച്ചു. “ഒരു സമൂഹമെന്ന നിലയിൽ നമുക്ക് പരിശുദ്ധ പിതാവിന്റെ ആരോഗ്യത്തിനും സുരക്ഷയ്ക്കും വേണ്ടി പ്രാർത്ഥിക്കാം. യഥാർത്ഥത്തിൽ അർത്ഥപൂർണ്ണവും കൃപ നിറഞ്ഞതുമായ സന്ദർശനം ഞങ്ങൾക്ക് നൽകണമെന്ന് കർത്താവിനോട് അപേക്ഷിക്കാം – അദ്ദേഹം പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group