മാർപാപ്പയുടെ ആഫ്രിക്കൻ പര്യടനം മാറ്റിവച്ചു

കാൽമുട്ട് വേദനയും, ശാരീരിക അസ്വസ്ഥതയും മൂലം ആഫ്രിക്കയിലേക്ക് നടത്താനിരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനം മാറ്റിവെച്ചു.

ജൂലൈ 2-7, ജൂലൈ 5-7 തീയതികളിലായിരുന്നു ആഫ്രിക്കൻ രാജ്യമായ കോംഗോയും സൗത്ത് സുഡാനും സന്ദർശിക്കാൻ പ്ലാൻ ചെയ്തിരുന്നത്. എന്നാൽ അനാരോഗ്യം കണക്കിലെടുത്ത് ഈ യാത്ര നീട്ടി വയ്ക്കേണ്ടതായ സാഹചര്യം വന്നിരിക്കുന്നതായി വത്തിക്കാൻ വക്താവ് മാറ്റോ ബ്രൂണി പത്രക്കുറിപ്പിലൂടെ അറിയിച്ചു. മാർപാപ്പാ കുറെനാളുകളായി കാൽമുട്ടുവേദനയെ തുടർന്ന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. വീൽച്ചെയറിലാണ് പാപ്പാ പൊതു പരിപാടികളിൽ ഇപ്പോൾ പങ്കെടുക്കുന്നത്. ആഫ്രിക്കൻ യാത്ര നീട്ടിവയ്ക്കാൻ കാരണമായതും കാൽമുട്ടു വേദന തന്നെയാണ്.

ജൂലൈ 24-29 തീയതികളിൽ കാനഡ സന്ദർശിക്കാൻ നിലവിൽ പ്ലാനുണ്ട്. ഇക്കാര്യത്തിൽ മാറ്റമുണ്ടാവുമോയെന്ന് അറിവായിട്ടില്ല.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group