മാർപാപ്പയുടെ കോംഗോ,ദക്ഷിണ സുഡാന്‍ സന്ദര്‍ശനം പ്രത്യാശ നല്‍കുന്നത് : കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍

വത്തിക്കാൻ സിറ്റി :കോംഗോ, ദക്ഷിണ സുഡാന്‍ എന്നീ ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള ഫ്രാൻസിസ് മാർപാപ്പായുടെ അപ്പസ്തോലിക സന്ദര്‍ശനം ഏറെ പ്രത്യാശ നല്കുന്നതും അനുരഞ്ജനത്തിന്‍റെ സാധ്യത ഉയര്‍ത്തുന്നതുമാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍.

ജനുവരി 31 (ഇന്ന്) മുതല്‍ ഫെബ്രുവരി 5 വരെയാണ് പാപ്പയുടെ 40ആം അപ്പസ്തോലിക പര്യടനം ക്രമീകരിച്ചിരിക്കുന്നത്.

അപ്പസ്തോലിക യാത്രയുടെ വിജയത്തിനായി വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പയും ഞായറാഴ്ചയിലെ ത്രികാല ജപ പ്രാര്‍ത്ഥന മദ്ധ്യേ ആവശ്യപ്പെട്ടിരുന്നു.

സംഘര്‍ഷവും ചൂഷണവും മൂലം നിരവധി പീഡനങ്ങള്‍ സഹിക്കേണ്ടി വന്ന 2 ആഫ്രിക്കന്‍ രാജ്യങ്ങളാണ് കോംഗോയും ദക്ഷിണ സുഡാനും.ഈ രാജ്യങ്ങളിലെ ജനങ്ങളോട് ഫ്രാന്‍സിസ് പാപ്പയുടെ നേരിട്ടുള്ള സാമീപ്യം അറിയിക്കാന്‍ നിരവധി തവണ ശ്രമിച്ചെങ്കിലും കലശലായ മുട്ടുവേദനയെ തുടര്‍ന്ന് സന്ദര്‍ശനം മാറ്റി വെക്കുകയായിരുന്നു.എന്നാല്‍ ഇരു രാജ്യങ്ങളും ഏറെ കാത്തിരുന്ന ആ അപ്പസ്തോലിക സന്ദര്‍ശനം ഇന്ന് ആരംഭിക്കുകയാണ്.

പ്രസ്തുത യാത്ര ഏറെ പ്രതീക്ഷ നല്‍കുന്ന ഒന്നാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ പ്രതികരിച്ചു. 2022 ജൂലൈയില്‍ ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് പാപ്പ യാത്ര റദ്ദ് ചെയ്ത സാഹചര്യത്തില്‍ പാപ്പയെ പ്രതിനിധീകരിച്ച് കര്‍ദ്ദിനാള്‍ പിയത്രോ പരോളിന്‍ ഇരു രാജ്യങ്ങളും സന്ദര്‍ശിക്കുകയുണ്ടായിരുന്നു .ഈ യാത്രയിലും കര്‍ദ്ദിനാള്‍ പാപ്പയെ അനുഗമിക്കുന്നുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group