രാജ്യത്തെ മതസൗഹാർദ്ദത്തിനും സമാധാനത്തിനും മാർപാപ്പായുടെ സന്ദർശനം ഇടയാക്കും…

ന്യൂഡൽഹി : ഫ്രാൻസിസ് മാർപാപ്പായുടെ ഭാരത സന്ദർശനം മതങ്ങൾ തമ്മിലുള്ള സൗഹാർദ്ദത്തിനും സാഹോദര്യത്തിനും ഇടയാക്കുമെന്ന് വിവിധ മത നേതാക്കള്‍.
മാര്‍പാപ്പായുടെ ഭാരത സന്ദര്‍ശനത്തിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്കായി ന്യൂഡല്‍ഹി പ്രസ് ക്ലബില്‍ സംഘടിപ്പിച്ച സെമിനാറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വിവിധ മതനേതാക്കള്‍, വൈദികര്‍, സന്യസ്തര്‍, മാധ്യപ്രവര്‍ത്തകര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.

പ്രധാനമന്ത്രി മാര്‍പാപ്പായെ സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തില്‍, വിവിധമതങ്ങളില്‍ നിന്നുളളവര്‍ ഇവിടെ ഒരുമിച്ചുകൂടിയിരിക്കുന്നത് നമ്മുടെ രാജ്യത്തെ മത സൗഹാര്‍ദ്ദതയ്ക്കും സമാധനാത്തിനും വളര്‍ച്ചയ്ക്കും വളരെ പ്രാധാന്യമേറിയാതാണെന്ന് മുഖ്യപ്രഭാഷണത്തില്‍ ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കുട്ടോ പറഞ്ഞു.ഇന്ത്യ വൈവിധ്യത്താലും ബഹുസ്വരതയാലും മതങ്ങളാലും സംസ്‌ക്കാരങ്ങളാലും പാരമ്പര്യങ്ങളാലും പൈതൃകങ്ങളാലും അനുഗ്രഹീതമാണ്. അതുകൊണ്ട് ഭാരതം അതിന്റെ സമ്പന്നവും വ്യത്യസ്തവുമായ തനിമ കാത്തൂസൂക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദരവോടും ബഹുമാനത്തോടും കൂടി ഇന്ത്യന്‍ പ്രധാനമന്ത്രിയെ വരവേല്‍ക്കുകയും ഭാരതസന്ദര്‍ശനത്തിനുള്ള ക്ഷണം സ്വീകരിക്കുകയും ചെയ്ത മാര്‍പാപ്പയ്ക്ക് നന്ദിപറയുന്നതായി ഓള്‍ ഇന്ത്യ ഒമാം ഓര്‍ഗനൈസേഷന്‍ അധ്യക്ഷന്‍ ഉമര്‍ അഹമ്മദ് ഇലൈസി പറഞ്ഞു.പ്രധാനമന്ത്രി മാര്‍പാപ്പായെ ഇന്ത്യയിലേക്ക് ക്ഷണിച്ചത് മഹത്തായ ഒരു ചുവടുവെപ്പാണെന്നും മാര്‍പാപ്പ കഴിയുന്നതും വേഗം ഇന്ത്യ സന്ദര്‍ശിക്കു മെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ പാര്‍ലമെന്റ് ഓഫ് റിലീജിയന്‍സ് നാഷണല്‍ പ്രസിഡന്റ് ഗോസ്വാമി സുഷീല്‍ ജി. മഹാരാജും പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group