മധ്യ ആഫ്രിക്കന്‍ രാജ്യമായ ഛാഡിന്റെ പ്രസിഡന്റ് ഇദ്രിസ് ഡെബിയുടെ മരണത്തെ തുടര്‍ന്ന് പട്ടാള ഭരണത്തിനെതിരെ ആരംഭിച്ച ജനകീയ പ്രക്ഷോഭത്തില്‍ അഞ്ചു മരണം.തെരഞ്ഞെടുപ്പില്‍ വിജയിച്ച് മണിക്കൂറുകള്‍ക്കകം പ്രസിഡന്റ് കൊല്ലപ്പെടുകയായിരുന്നു.എന്നാൽ പ്രദേശത്ത് സമാധാനം പുന:സ്ഥാപിക്കാൻ ആവശ്യമായ നടപടികൾ അധികാരികൾ സ്വീകരിക്കണമെന്ന് സഭാ നേതൃത്വം ആവശ്യപ്പെട്ടു. കൂടാതെ ഛാഡിലെ സംഭവവികാസങ്ങളെ അപലപിച്ച് ഫ്രാന്‍സും കോങ്കോയും രംഗത്ത് എത്തിയിട്ടുണ്ട് . പ്രശ്‌നങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം ആവശ്യമാണെന്ന് ഇരു രാജ്യങ്ങളും സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. 18 മാസത്തിനുള്ളില്‍ നീതിയുക്തമായ തെരഞ്ഞെടുപ്പ് നടത്തി രാജ്യത്തിന്റെ ഭരണം ജനാധിപത്യ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെടുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group