ഇന്ത്യയിലെ ആദിവാസി കുടിയേറ്റ തൊഴിലാളികളെ സഹായിക്കുവാൻ പോർട്ടൽ സംവിധാനം ആരംഭിച്ചതായി ഗോത്ര കാര്യമന്ത്രി അർജുൻ മുണ്ട വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശ്രാം ശക്തി എന്നു പേരിട്ടിരിക്കുന്ന പോർട്ടൽ ആദിവാസി കുടിയേറ്റത്തൊഴിലാളികൾക്ക് വളരെ ഗുണം ചെയ്യുമെന്നും ഇതിലൂടെ വിവിധ ക്ഷേമപദ്ധതികളുടെ പ്രയോജനം നേരിട്ട് ആദിവാസികളിലേക്ക് എത്തിക്കുവാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു . പോർട്ടൽ സംവിധാനം വഴി ജനസംഘ്യ ശാസ്ത്രപരമായ പ്രൊഫൈലുകൾ ആദിവാസി കുടിയേറ്റക്കാരുടെ ഉപജീവനമാർഗം മൈഗ്രേഷൻ പാറ്റേർന്നുകൾ തുടങ്ങിയ വിവരങ്ങൾ ശേഖരിക്കാൻ കഴിയുമെന്നും നിലവിലുള്ള ക്ഷേമപദ്ധതികൾ ബന്ധിപ്പിക്കും തൊഴിൽ വരുമാനമാർഗം കണ്ടെത്തുക മറ്റു സംസ്ഥാനങ്ങളിലേക്ക് കുടിയേറുന്നവർക്ക് അവരുടെ ഗ്രാമങ്ങളിൽ ലഭ്യമാകുന്ന സേവനങ്ങളും അവകാശങ്ങളും ലഭ്യമാക്കുക തുടങ്ങിയവയാണ് ഈ പോർട്ടലിന്റെ ലക്ഷ്യമെന്നും മന്ത്രി അർജുൻ മുണ്ട അറിയിച്ചു. 2011 ലെ സെൻസെസ് അനുസരിച്ച ഇന്ത്യയിലെ ആഭ്യന്തര കുടിയേറ്റക്കാർ 450 ദശലക്ഷമാണ് അതായത് 37 % ഇതിൽ അന്തർസംസ്ഥാന കുടിയേറ്റക്കാരും ഉൾപ്പെടുന്നു. ഇവർക്ക് സബ്സിഡി ഉള്ള ഭക്ഷണം പാർപ്പിടം,കുടിവെള്ളം ,പൊതു ജനാരോഗ്യം വിദ്യാഭ്യാസം ബാങ്കിങ് തുടങ്ങി അടിസ്ഥാനപരമായ അവകാശങ്ങൾ പോലും പലപ്പോഴും ലഭിക്കുന്നില്ല.ഈ സാഹചര്യത്തിൽ ശ്രാം ശക്തി പോർട്ടലിന്റെ വരവ് ഒരു ശാശ്വത പരിഹാരമായിരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വളരെ വൈകിയാണ് എങ്കിലും ഈ പോർട്ടലിന്റെ വരവ് സ്വാഗതാർഹമാണ് എന്ന് ജെസ്യൂട്ട് ഇൻസ്റ്റിട്യൂട്ടിലെ ഗോത്ര പഠന വിഭാഗം മേധാവി ഫാദർ വിൻസെന്റ് ന്യൂഡൽഹി യിൽ പറഞ്ഞു. ഗോത്ര കുടിയേറ്റ തൊഴിലാളികൾക്കുവേണ്ടിയുള്ള ഈ സംവിധാനം സർക്കാരിന്റെ സജീവമായ പ്രവർത്തനങ്ങളുടെ നടപടിയാണെന്നും ഈ തീരുമാനം അഭിനന്ദനാർഹമാണെന്നും ഫാദർ വിൻസെൻ്റ് കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group