തിരുക്കുടുംബത്തിന്റെ ഛായാചിത്ര പ്രയാണം ലെബനനിൽ നിന്ന് സിറിയയിലേക്ക്…

സിറിയ :മിഡിൽ ഈസ്റ്റിലെ ജനതക്ക് ഉയിർപ്പ് അനുഭവമേകാൻ സഭാത്തിന്റെ ഛായാചിത്ര പ്രയാണം ലെബനനിൽ നിന്ന് സിറിയയിലേക്ക് എത്തിച്ചേർന്നു.
ഒരു മാസക്കാലം ലെബനനിലെ വിവിധ പ്രദേശങ്ങളിലൂടെ കടന്നുപോയ പ്രയാണം കഴിഞ്ഞ ദിവസമാണ് സിറിയയിലേക്ക് പ്രവേശിച്ചത്. നസ്രത്തിലെ സെന്റ് ജോസഫ് ദൈവാലയത്തിന്റെ അൾത്താരയിൽ പ്രതിഷ്ഠിതമായിരിക്കുന്ന ഐക്കൺ ചിത്രത്തിന്റെ പതിപ്പാണിത്.സെപ്തംബർ എട്ടുമുതൽ 13വരെ തലസ്ഥാന നഗരിയായ അലപ്പോയിലെ വിവിധ ദൈവാലയങ്ങളിൽ പ്രയാണം നടത്തും. നസ്രത്തിലെ മംഗളവാർത്താ ദൈവാലയത്തിൽനിന്ന് ആരംഭിച്ച ഛായാചിത്ര പ്രായാണം രാജ്യത്തേക്ക് പ്രവേശിക്കുമ്പോൾ, അനിവാര്യമായ ദൈവീക ഇടപെടലിനായി കണ്ണീരോടെ പ്രാർത്ഥിക്കുകയാണ് സിറിയൻ ജനത.ഇറാഖ്, ഈജിപ്ത്, ജോർദാൻ എന്നിവിടങ്ങളിലൂടെ മുന്നേറുന്നപ്രയാണംവിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണത്തിന് സമാപനം കുറിക്കുന്ന ഡിസംബർ എട്ടിന് വത്തിക്കാനിലെത്തും. തുടർന്ന് ഛായാചിത്രം വിശുദ്ധനാട്ടിലേക്ക് കൊണ്ടുവരും.മെൽക്കൈറ്റ് സഭാംഗമായ ഫാ. സമീർ റൂഹാന വരച്ച തിരുക്കുടുംബ ഛായാചിത്രത്തിൽ നസ്രത്തിലെ മംഗളവാർത്താ ബസിലിക്കയിൽ നിന്നുള്ള തിരുശേഷിപ്പും പതിപ്പിച്ചിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group