വികസ്വര രാജ്യങ്ങളെ സഹായിക്കുവാൻ ഒരുങ്ങി പോർച്ചുഗൽ തിരുഹൃദയ സന്യാസിനി സമൂഹം.

വികസ്വര രാജ്യങ്ങളിലെ സംരംഭങ്ങളെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ പോർച്ചുഗൽ തിരുഹൃദയ ഹോസ്പിറ്റലർ സന്യാസിനിമാർ “To cooperate is to embrace “എന്ന പേരിൽ ഒരു ഐക്യദാർഢ്യ പ്രചാരണം ആരംഭിച്ചു ”

ലാറ്റിനമേരിക്കയിലും, ആഫ്രിക്കയിലും, ഏഷ്യയിലും സന്യാസി സമൂഹം ചെയ്തുവരുന്ന പ്രവർത്തനങ്ങൾ പാർശ്വവൽക്കരണത്തിന്റെയും സാമൂഹിക ഒഴിവാക്കലിന്റെയും മദ്ധ്യേ ജീവിക്കുന്ന ആയിരക്കണക്കിനാളുകൾക്കാണ് മാനസീകാരോഗ്യവും ആശ്വാസവുമാകുന്നത്.
ഇനിയും ഇത്തരത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു കൊണ്ട് പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായാണ് ക്യാമ്പയിൻ നടത്തുന്നതെന്ന് സന്യാസസമൂഹത്തിലെ അംഗം സിസ്റ്റർ പാവൊള കാർണേയ്‌ റോ പറഞ്ഞു.

സന്യാസ സമൂഹത്തിന്റെ പോർച്ചുഗീസ് പ്രോവിൻസിന്റെ സംരംഭത്തിൽ നിന്ന് ജന്മമെടുത്ത ബെൻടോ മെന്നി ഫൗൺഡേഷൻ വികസ്വര രാജ്യങ്ങളിൽ സന്യാസികൾ നടത്തുന്ന മാനസീക രോഗ ചികിൽസകളെയും, ഭവന സന്ദർശനം, ഭവന രഹിതർക്കുള്ള സഹായം, മാനസീക രോഗികളുടെ പുനരധിവാസം തുടങ്ങിയ പദ്ധതികളെ സഹായിക്കാൻ ഉദ്ദേശിച്ചുള്ളവയാണ്. മാനസീക രോഗം, ബൗദ്ധീകവും ശാരീരികവുമായ വൈകല്യം, മറ്റു രോഗങ്ങൾ എന്നിവയാൽ ബുദ്ധിമുട്ടുന്നവരെ സ്വീകരിക്കുകയും സഹായിക്കുകയും ചെയ്യുന്നതിനും അവർക്ക് മുൻഗണനാപരമായ പരിചരണം നൽകുകയും ചെയ്യുന്നതിനാണ് ഈ പ്രേഷിതദൗത്യത്തിലൂടെ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് എന്നും സിസ്റ്റർ പാവൊളാ വ്യക്തമാക്കി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group