പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് പ്രതിഷേധാർഹം : എസ്. എം. വൈ. എം സംസ്ഥാന സമിതി

ചാവറയച്ചനെ കേരള പാഠാവലിയിലെ നവോത്ഥാന ചരിത്രത്തിൽ നിന്നും ഒഴിവാക്കിയ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് എസ്. എം. വൈ. എം സംസ്ഥാന സമിതി.പാഠപുസ്തകങ്ങളിലെ നവോത്ഥാന ചരിത്രത്തിൽ നിന്നും മറ്റ് നവോത്ഥാന നായകന്മാരുടെ കൂട്ടത്തിൽ നിന്നും ചാവറയച്ചൻ തമസ്കരിക്കപ്പെട്ടിരിക്കുന്നു.ഏഴാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലെ എട്ടാം അധ്യായമായ കേരള നവോത്ഥാന ചരിത്രത്തിൽ നിന്നും ചാവറയച്ചനെ ഒഴിവാക്കുകയും, പത്താം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രത്തിൽ കേരളം നവോത്ഥാനത്തിലേക്ക് എന്ന അധ്യായത്തിൽ കേവലം ഒരു പട്ടികയിൽ മാത്രമായി ചാവറയച്ചനെ ഒതുക്കിയിരിക്കുന്നതുമായ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിലപാടുകൾ ഈ മഹത് വ്യക്തിത്വത്തോടും നവോത്ഥാന ചരിത്രത്തോടുമുള്ള അനാദരവാണ്. നാൾക്കുനാൾ വർദ്ധിച്ചു വരുന്ന ക്രൈസ്തവ വിരുദ്ധ നിലപാടുകൾ അപലപനീയമാണ്. സംസ്ഥാന സർക്കാരിന്റെയും പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഇരട്ടത്താപ്പിനെതിരെ എസ്.എം.വൈ.എം സംസ്ഥാന സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും കേരളക്കരയിൽ നവോത്ഥാനത്തിന്റ ഇടിമുഴക്കം സൃഷ്ടിച്ച്, മാറ്റത്തിന്റെ ശംഖൊലി മുഴക്കി, ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടി, ജാതി-മത-വർഗ്ഗ-വർണ്ണഭേഭമന്യേ എല്ലാവരിലേക്കും വിദ്യ പകർന്നു നൽകിയ ചാവറയച്ചനെ പാഠഭാഗങ്ങളിൽ ഉൾപ്പെടുത്തി, ചരിത്രത്തോട് നീതി പുലർത്താൻ ഭരണ സംവിധാനങ്ങളും വിദ്യാഭ്യാസ വകുപ്പും തയ്യാറാകണമെന്ന് സമിതി ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group