കൊച്ചി.ക്രിസ്ത്യൻ -ബുദ്ധ – പാഴ്‌സി -ജൈന-സിഖ്-മുസ്ലീംതുടങ്ങിയ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ മന്ത്രാലയം നൽകുന്ന പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു.അപേക്ഷാർത്ഥികൾ മെറിറ്റ്-കം-മീൻസ് സ്‌കോളർഷിപ്പിന്റെ പരിധിയിൽ വരാത്ത കോഴ്‌സുകളിൽ പഠിക്കുന്നവരായിരിക്കണം. കോഴ്‌സിന്റെ മുൻ വർഷം സ്‌കോളർഷിപ്പ് ലഭിച്ച വിദ്യാർഥികൾ അന്നത്തെ രജിസ്‌ട്രേഷൻ ഐ.ഡി. ഉപയോഗിച്ചു ഇതോടൊപ്പം പുതുക്കൽ അപേക്ഷ സമർപ്പിക്കണം ന്യൂനപക്ഷ സമുദായങ്ങളിൽപ്പെട്ട, കുടംബവാർഷിക വരുമാനം രണ്ട് ലക്ഷം രൂപയിൽ കവിയാത്തവർക്ക് അപേക്ഷിക്കാം. മുൻ വർഷത്തെ ബോർഡ്/ യൂണിവേഴ്‌സിറ്റി പരീക്ഷയിൽ 50 ശതമാനത്തിൽ കുറയാത്ത മാർക്കോ തത്തുല്യ ഗ്രേഡോ ലഭിച്ചിട്ടുള്ള ഗവൺമെന്റ്/ എയ്ഡഡ്/ അംഗീകൃത അൺഎയ്ഡഡ് സ്ഥാപനങ്ങളിൽ ഹയർസെക്കൻഡറി/ ഡിപ്ലോമ/ ബിരുദം/ ബിരുദാനന്തര ബിരുദം/ എം.ഫിൽ/ പിഎച്ച്.ഡി കോഴ്‌സുകളിൽ പഠിക്കുന്നവർക്കും എൻ.സി.വി.ടിയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ഐ.ടി.ഐ/ ഐ.ടി.സികളിൽ പഠിക്കുന്നവർക്കും XI, XII തലത്തിലുള്ള ടെക്‌നിക്കൽ/ വൊക്കേഷണൽ കോഴ്‌സുകളിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാം..
സ്‌കോളർഷിപ്പ് സംബന്ധിച്ച വിവരങ്ങൾക്ക്:
വെബ്സൈറ്റ്: www.dcescholarship.kerala.gov.in
www.collegiateedu.kerala.gov.in
ഫോൺ: 0471-2306580.
ഇ-മെയിൽ: [email protected]
ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: നവംബർ 30
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group