ബിസ്‌കറ്റുകള്‍ വാങ്ങി ഉപയോഗിക്കുന്നതില്‍ നിന്ന് ഉപഭോക്താക്കളെ വിലക്കി ഖത്തര്‍. വിഷാംശ സാദ്ധ്യതയുള്ളതിനാലാണ് നടപടി.
സ്പാനിഷ് നിര്‍മിത ടെഫ്‌ലോര്‍ ക്രാക്കറുകള്‍ വാങ്ങി ഉപയോഗിക്കുന്നതി നെതിരെയാണ് പൊതു ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.
2023 ജൂലൈ 30, ഒക്ടോബര്‍ 17, 27 എന്നീ തീയതികളില്‍ കാലാവധി പൂര്‍ത്തിയാകുന്ന ക്രാക്കര്‍ ബിസ്‌കറ്റുകളുടെ കാര്യത്തിലാണ് മുന്നറിയിപ്പ് ബാധകമാവുക. 2024 മാര്‍ച്ച് രണ്ട്, മൂന്ന്, നാല്, ആറ് കൂടാതെ ഏപ്രില്‍ നാല് തീയതികളില്‍ കാലാവധി പൂര്‍ത്തിയാകുന്ന സ്പാനിഷ് നിര്‍മിത ‘Schalr Knusperprot Dunkel’ ബിസ്കറ്റിലും വിഷാംശ സാദ്ധ്യത നിലനില്‍ക്കുന്നു.
അതിനാല്‍ നിലവില്‍ വിപണിയിലുള്ള ഇത്തരം ബിസ്‌കറ്റുകള്‍ ഉടൻ തന്നെ പിൻവലിക്കും. വിതരണക്കാരോട് ഉത്പന്നങ്ങള്‍ ശേഖരിക്കാൻ മന്ത്രാലയം നിര്‍ദേശം നല്‍കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group