കർത്താവിനാൽ വിജയം വരിക്കണമെങ്കിൽ പരിശുദ്ധാവിന്റെ ശക്തി നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം.

വിജയം നല്കുന്നവനാണ് നമ്മുടെ കർത്താവ്. പാപത്തിന്റെമേലും ശാപത്തിന്റെമേലും, ഭയത്തിന്റെ മേലും, രോഗത്തിൻറെമേലും സകലവിധ വ്യാധികളുടെ മേലും കർത്താവ് വിജയം നൽകുന്നു. യേശു ക്രിസ്തുവിനാൽ നാം വിജയം വരിക്കണമെങ്കിൽ നാമോരോരുത്തരും യേശുവിനെ സ്വന്തം രക്ഷിതാവും നാഥനുമായി ഹൃദയത്തിൽ സ്വീകരിക്കണം.

നാം ഓരോരുത്തരുടെയും ഹൃദയത്തെ അറിയുന്നവനാണ് നമ്മുടെ കർത്താവ്. യേശുവിന്റെ ജീവിതകാലത്ത് ആദ്യം യേശു വിജയം വരിച്ചത് പാപത്തിന്റെ മേലായിരുന്നു. പിന്നീട് യേശു വിജയം മരിച്ചത് തിന്മയുടെ പ്രതിരൂപമായ സാത്താൻറെ മേലായിരുന്നു ഒടുവിലായി മരണത്തിൻറെ മേലും യേശു വിജയം വരിച്ചു. ഓരോ മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ മത്സരങ്ങൾക്ക് അതിൻറെതായ നിയമവശങ്ങൾ ഉണ്ട്. നിയമവശങ്ങൾ അനുസരിച്ചാൽ മാത്രമേ നാം മത്സരങ്ങളിൽ വിജയിക്കുകയുള്ളൂ

കർത്താവു നാം ഓരോരുത്തർക്കും വിജയം നൽകണമെങ്കിൽ കർത്താവു നൽകുന്ന നിയമമായ തിരുവചനം നാം അനുസരിക്കുകയും, ധ്യാനിക്കുകയും ചെയ്യണം. കാരണം ദൈവം മനുഷ്യനോട് സംസാരിക്കുന്നത് തിരുവചനത്തിലൂടെ ആണ്.

ലോകത്തിലെ വിജയങ്ങളെ കുറിച്ച് പ്രചോദനം നൽകുന്ന ഏറ്റവും വലിയ ഗ്രന്ഥമാണ് ദൈവത്തിൻറെ വചനം. ദൈവത്തിൻറെ വചനം വിജയത്തെ പരിശീലിപ്പിക്കുകയും ദൈവത്താൽ വിജയിച്ചവരെ പറ്റി പ്രതിപാദിക്കുകയും ചെയ്യുന്നു. ഓരോ രാജ്യത്തെയും ക്രിക്കറ്റ് ടീമുകൾക്കുവേണ്ടി ഏറ്റവും നല്ല കോച്ചിനെയാണ് പരിശീലനം നൽകുവാൻവേണ്ടി ക്രിക്കറ്റ് ടീം മാനേജ്മെൻറ്റ് തിരഞ്ഞെടുക്കുന്നത്. അതുപോലെ ദൈവവും തിരുവചനത്തിലൂടെ നാം ഒരോരുത്തർക്കും ജീവിതത്തിൽ വിജയം വരിക്കുവാനുള്ള പരിശീലനം നൽകുന്നു. ദൈവത്തിന്റെ വചനം സജീവവും ഊര്‍ജസ്വലവുമാണ്; ഇരുതലവാളിനെക്കാള്‍ മൂര്‍ച്ചയേറിയതുമാണ് ആയതിനാൽ ജീവിതത്തിൽ രോഗത്തിൽ കൂടിയും വേദനകളിൽ കൂടിയും കടന്നു പോകുമ്പോൾ അതാത് പ്രശ്നങ്ങളുടെ മേൽ ദൈവത്തിൻറെ വചനം നാം പ്രയോഗിക്കണം. അങ്ങനെ നാം കർത്താവിലുള്ള വിശ്വാസം വർദ്ധിപ്പിക്കണം.

മത്സരങ്ങളിൽ പങ്കെടുക്കുമ്പോൾ വിജയം മരിക്കണമെങ്കിൽ നാം ഓരോരുത്തർക്കും ശക്തി വേണം. കർത്താവിനാൽ വിജയം വരിക്കണമെങ്കിൽ പരിശുദ്ധാവിന്റെ ശക്തി നമ്മുടെ ജീവിതത്തിൽ ഉണ്ടാകണം. മൽസരത്തിൽ പങ്കെടുക്കാൻ മൽസരാർത്ഥി ശക്തി വർദ്ധിപ്പിക്കുന്നത് വ്യായമത്തിൽ കൂടിയും, സമിക്യത ആഹാരത്തിൽ കൂടിയുമാണ്. അതുപോലെ നാം ദൈവത്തിന്റെ ശക്തിയായ പരിശുദ്ധാത്മാവിനെ സ്വീകരിക്കാൻ വിശുദ്ധമായ ജീവിതം നയിക്കുകയും ദൈവഹിത പ്രകാരം ജീവിക്കുകയും വേണം. ലോകത്തിലെ ഏറ്റവും വലിയ ശക്തിയാണ് പരിശുദ്ധാത്മാവിന്റെ ശക്തി.

ലോകത്തിലെ ഒരു ശക്തിക്കും മരണത്തെ ജയിക്കാൻ കഴിയില്ല എന്നാൽ പരിശുദ്ധാത്മാവിന്റെ ശക്തിക്കും മരണത്തെ പോലും ജയിക്കുവാൻ കഴിയും. അതുപോലെ യേശുവിന്റെ ജീവിതകാലയളവിൽ യേശു അത്ഭുതം ചെയ്തത് പരിശുദ്ധാത്മാവിന്റെ ശക്തിയാൽ ആയിരുന്നു. നാം ഓരോരുത്തരും ചിന്തിച്ചു നോക്കിയാൽ പരിശുദ്ധാത്മാവിന്റെ ശക്തികൾ നമ്മുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തുവാൻ കഴിയും. നാം ഓരോരുത്തർക്കും നമ്മുടെ ജീവിതത്തെ കർത്താവിനാൽ വിജയം വരിക്കാനുള്ള ദൈവക്യപയ്ക്കായി പ്രാർത്ഥിക്കാം


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group